നാടായ നാടിന്റെ (തിങ്കൾ മുതൽ വെള്ളി വരെ )
This page was generated on April 29, 2024, 1:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസാനന്ദ് ജോർജ്
ഗാനരചനകാർത്തിക്ക്
ഗായകര്‍വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2015 13:16:57.

നാടായ നാടിന്റെ കണ്ണായ പെണ്ണിന്നു്
കല്ല്യാണത്തിരുമുറ്റപ്പന്തലിലെത്തി...
ആശിച്ചു മോഹിച്ച തൻ പ്രാണനാഥന്റെ
പുടവയ്ക്കായ് താലിക്കായ് മോഹമൊരുക്കി

ഓ....മാംഗല്യം മാംഗല്യം നാട്ടുമൈനയ്ക്കു മാംഗല്യം
മാംഗല്യം മാംഗല്യം പുഷ്പ്പവല്ലിക്കു മാംഗല്യം
മാംഗല്യം മാംഗല്യം നാട്ടുമൈനയ്ക്കു മാംഗല്യം
മാംഗല്യം മാംഗല്യം പുഷ്പ്പവല്ലിക്കു മാംഗല്യം....

ഇവളേറെ നാളായി മോഹിച്ചു കാത്തിരുന്നവനാരെന്നോ
വലം ചേർന്നിരിക്കും ഈ വരനാണന്നേ..
ഇവൾ കാണാത്ത കനവുണ്ടോ
അതിൽ പോകാത്തൊരിടമുണ്ടോ
അവിടൊക്കെ ഇവൾക്കെന്നും ഇവൻ കൂട്ടെന്നേ...
കണ്ടു മോഹിച്ചതെല്ലാമേ കട്ടെടുക്കുന്ന പെണ്ണാണേ...
മിന്നുകെട്ടിന്റെ നേരത്തും കണ്ണിറുക്കുന്ന പെണ്ണാണേ...

ആനന്ദം ആനന്ദം ആനന്ദമേ..
ആനന്ദം ആനന്ദം ആനന്ദമേ....
ആനന്ദ നിത്യാനന്ദ സദാനന്ദഭരം
ആനന്ദ നിത്യാനന്ദ സദാനന്ദഭരം...
ആനന്ദം ആനന്ദം ആനന്ദമേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts