ഇതു പുത്തന്‍കാലം (പ്രേമം )
This page was generated on December 4, 2021, 8:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാജേഷ് മുരുകേശൻ
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍രാജേഷ് മുരുകേശൻ ,ശബരീഷ് വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2015 19:54:37.
ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം
ജനറേഷന്‍ തോറും മാറും പുതു ലോകം
ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം
ജനറേഷന്‍ തോറും മാറും പുതു ലോകം
ഈ ലോകത്തില്‍ തിരക്കേറിയോടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ..
ഈ ലോകത്തില്‍ മറക്കാന്‍ പഠിക്കുമ്പോഴും
സഹിക്കാന്‍ മഠിക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ....

ഈ മണ്ണില്‍ ആണും പെണ്ണുമൊന്നിക്കുമ്പോള്‍
സന്തോഷത്തേരിലേറി പറക്കും...
നിന്നുള്ളില്‍ പ്രേമം പൂത്തു തുടങ്ങുമ്പോള്‍
ഈ മണ്ണില്‍ സ്വര്‍ഗ്ഗലോകം തുറക്കും...
മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം
ഈ കൊച്ചു ജീവിതം പ്രേമിച്ചു തീര്‍ക്കണം
ഈ പ്രേമം പോലൊരു മായാജാലം
തീര്‍ക്കുന്നിതാ ഇതാ ഈലോകം

ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം
ജനറേഷന്‍ തോറും മാറും പുതു ലോകം
ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം
ജനറേഷന്‍ തോറും മാറും പുതു ലോകം
ഈ ലോകത്തില്‍ തിരക്കേറിയോടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ..
ഈ ലോകത്തില്‍ മറക്കാന്‍ പഠിക്കുമ്പോഴും
സഹിക്കാന്‍ മഠിക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts