ഒരു നാള്‍ (മധുരനാരങ്ങ )
This page was generated on June 22, 2024, 12:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഹരിചരൻ ശേഷാദ്രി ,സൂരജ് സന്തോഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2015 08:03:59.

ഓ...ഓ...ഓ...ഓ...ഓ....
ഒരുനാൾ ഇനി നാം വെൺ കടലോരം
മുകിലിൻ തണലിൽ ചെന്നിളവേൽക്കാം
ഇതളോടിതളായ് നാം ഒരുപോലെ
പകലിൻ പടവിൽ വിണ്‍ കുട ചൂടാം....
ആരാരും അറിയാതെ....മഴവില്ലിൻ
പല വർണ്ണച്ചിറകാകാം...
മായാതെ മറയാതെ
ഇനിയെന്നും....നല്ലോമൽ തുണയാവാം.....
ഓ...ഓ...ഓ...ഓ...ഓ....

അരികേ നീർമഞ്ഞിൽ മൂടും
നിമിഷത്തിരയിൽ നാമൊന്നായ് പാടി
എല്ലാമെല്ലാം നാം നമ്മിൽ കാണുന്നേ
എല്ലാമെല്ലാം നാം തമ്മിൽ തേടുന്നേ
മകരം മനസ്സിൻ ഇണമിഴികളിൽ
കനവിൻ മധുരം തരുമോ
പകരം നമ്മൾ ഗസൽ മൊഴികളാൽ
ഒരു വേനൽകഥ ചൊല്ലാം...
ഓ...ഓ...ഓ...ഓ...ഓ....

അകലേ വെയിൽ നീന്തും തീരം
അലസം പുണരും മൺകാറ്റിൻ തോളിൽ
അലയാം അലിയാം ചെമ്മാനത്താവോളം
മഴയായ് പൊഴിയാം ഈ മണ്ണിൽ ആവോളം
തനിയെ പിരിയും ഇരുവഴികളിൽ
അലിവിൻ ശലഭം വരുമോ...
പതിവായ് ഒഴുകും പുഴ തിരയുമീ
ഒരു നാടൻ പൊൻകഥ നാം...
(ഒരു നാൾ.....)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts