നാട്ടിലൂടെ കളിയാടി (അഛാ ദിൻ )
This page was generated on April 29, 2024, 12:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മാനസി ശർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2015 18:38:36.
ഓമനത്തിങ്കൾ കിടാവോ.. നല്ല കോമളത്താമര പൂവോ...
പൂവിൽ നിറഞ്ഞ മധുവോ..പരിപൂർണേന്ദു തന്റെ നിലാവോ..
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണശബളം
വളവുണ്ടേ തിരിവുണ്ടേ പാതാളക്കുഴിയുണ്ടേ
അതു താണ്ടീട്ടപ്പുറമെത്താനീയൊരു ജീവിതസഞ്ചാരം
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണശബളം

പറക്കും മോഹവിമാനമിതമ്പണ നീലാകാശം
നിരത്തില്‍ വേരു പിടിച്ചു കിടക്കണ വാഹനജാലം
തൂണിന്മീ്തെ പാലം പാലം മീതെ പാളം
അതിനു മുകളിലൊരു പുതിയ ചലനമതില്‍
കാലത്തിന്റെ താളം മാറ്റത്തിന്റെ ചൂളം
വളരും നഗരമതിനിടയില്‍ ഇടവഴിയില്‍
ഇറ്റ്‌ കിനാവുകള്‍ ചേര്‍ത്തു പിടിച്ചൊരു സഞ്ചാരം
അല്ലലറിഞ്ഞൊരു സഞ്ചാരം....
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണശബളം

തനിച്ചീ പാതയിലൂടിനി ഓടണമൊരുപിടി ദൂരം
തിരക്കില്‍ ഇല്ലയൊരാള്‍ക്കുമൊരിത്തിരി പരിചയഭാവം
പിറന്നൊരു നാടും മറന്നിങ്ങു കൂടും
ഇവനു നഗരമിതൊരഭയമിവിടെയീ
കുളിരുള്ള കാറ്റും തണലിന്റെ പാട്ടും
കരളു തഴുകി തുണയരുളിയൊഴുകുമതില്‍
നല്ലദിനം വരുമെന്ന പ്രതീക്ഷകള്‍
നെഞ്ചോരം ചേര്‍ത്തു പിടിച്ചൊരു സഞ്ചാരം
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണശബളം
വളവുണ്ടേ തിരിവുണ്ടേ പാതാളക്കുഴിയുണ്ടേ
അതു താണ്ടീട്ടപ്പുറമെത്താനീയൊരു ജീവിതസഞ്ചാരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts