എന്താണു ഖൽബേ (കെ എൽ 10 പത്ത്)
This page was generated on April 20, 2024, 9:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ് ,കെ എല്‍ ശ്രീറാം ,സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണി മുകുന്ദൻ ,ചാന്ദ്‌നി ശ്രീധരന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2015 09:30:02.
 എന്താണ് ഖൽബെ എന്താണ് ഖൽബെ
നാടാകെ കേൾക്കും നാദമോടെ
ദഫു പോൽ നീ മിടിക്കുന്നതെന്താണ്
അതിശയസ്വരമൊരു ഖല്ബിനേകുമതിനരഞൊടി മതി മോഹബതിന്
മോഹബത് ഖൽബിൽ വന്നു ചേർന്നതിനു വേറൊരു തെളിവിനി എന്തിന്

ചിറകുകളണിയണതെന്തേ എൻ കണ്ണേ
കൊതിയോടെ പാറുന്നതെന്താണ്
സരിഗമ മൂളണ വണ്ടാൽ കരിവണ്ടാൽ
മുഖമേതോ തിരയുന്നതെന്താണ്
നിന്നെ കാണും നേരം കനവും കണ്ടില്ലെങ്കിൽ നനവും
പറയൂ ഇതെന്ത് ഹാല്

ഇരുചെറുചിറകുകൾ കണ്ണിലെകുമതിനരഞൊടി മതി മോഹബതിന്
മോഹബത് ഖൽബിൽ വന്നു ചേർന്നതിനു വേറൊരു തെളിവിനി എന്തിന്

എന്താണ് ഖൽബെ എന്നെന്നെന്താണ് ഖൽബെ
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക് ചെന്നുചേർന്നിടും ഇലാഹിനടുത്ത്
ഇഷ്കിന്റെ കടലും തേടി ഇറങ്ങുന്ന യാത്രക്കാരാ
വഴിക്കു നിൻ കണ്ണിൽ പെട്ടോ മുഹബതിന്‍ ഇളനീർ പൊയ്ക
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ജലമെകും ഉള്ളിൽ ദാഹം ശമിപ്പിക്കും എന്നാൽ തന്നെ
അറിഞ്ഞില്ല വെറെന്നാകിൽ അതും നിന്ടെ നഷ്ടം തന്നെ
ഇഷ്ഖിലൂടെ നീ താലമെടുത്ത് ചെല്ലുമാലമുടയോന്റെ അടുത്ത്
മലർ പൊയ്ക വറ്റിപോകാം സമുദ്രങ്ങൾ വറ്റില്ലല്ലോ
മറക്കേണ്ട യാത്രാലക്ഷ്യം എത്തേണ്ടതവിടെ തന്നെ
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
മുഹബത്തിൽ നീരാടുമ്പോൾ മനം തണുതേക്കാം പക്ഷെ
വാഴ്വിന്റെ അർഥം സര്‍വ്വം ഇരിക്കുന്ന ദിക്കിൽ തന്നെ

ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത് (അള്ളാഹു )
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക് ചെന്നുചേർന്നിടും ഇലാഹിനടുത്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലാണ്‌
ഇഷ്ഖിലൂടെ നീ താലമെടുത്ത് ചെല്ലുമാലമുടയോന്റെ അടുത്ത്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts