മെല്ലെ വന്നു കൊഞ്ചിയോ (മധുരനാരങ്ങ )
This page was generated on April 29, 2024, 4:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനവി ആർ സന്തോഷ്
ഗായകര്‍സൂരജ് സന്തോഷ് ,രോഷ്നി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2015 06:06:10.

മെല്ലെ വന്നു കൊഞ്ചിയോ...പൊന്നുതിരും മേഘമേ...
ചാരെ വന്നു നിന്നുവോ...ചാഞ്ഞുറങ്ങും സ്വപ്നമേ
രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ടു്
താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു്...
മെല്ലെ വന്നു കൊഞ്ചിയോ...പൊന്നുതിരും മേഘമേ...
ചാരെ വന്നു നിന്നുവോ...ചാഞ്ഞുറങ്ങും സ്വപ്നമേ...

ഹൃദയമതു കേൾക്കുമ്പോൾ തെളിയുമതു പാട്ടായി
പുലരിപോലും കേട്ടുനിൽക്കും ഒന്നു മൂളാൻ
അകലെയൊരു മഴവില്ലിൽ മധുരമഴ ചാറുമ്പോൾ
അരികിലായി വന്നുചേരും നീലവാനം
മിഴിയോളമെന്നപൊലെ മൊഴി തൂകി നിന്നപോലെ
ഒളി മിന്നിയോ നിറപൂക്കളായ്...
ആ....ആ....ആ...ആ...

തിരയിലൊരു കളിവള്ളം തീരമതു കാണുമ്പോൾ
പീലിചൂടാൻ വന്നുചേരും മേഘചിത്രം
മഴയിലതു കാണുമ്പോൾ കുളിരലകൾ നെയ്യുമ്പോൾ
നമ്മളെന്തേ നോക്കിനിന്നു സന്ധ്യപോലെ...
തിരമാല വന്നു പൂകും കടലോരമെന്നപോലെ
അറിയാതെ നാം അകലാതെയായ്....
രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ടു്
താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts