പുള്ളിക്കുയിലേ (താരകങ്ങളെ സാക്ഷി )
This page was generated on April 30, 2024, 1:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍ജിന്റോ ജോൺ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2015 09:55:06.

ലല ലല ലാ....ലല ലല ലാ....
പുള്ളിക്കുയിലേ...കള്ളിക്കുയിലേ...
പുള്ളിക്കുയിലേ...കള്ളിക്കുയിലേ......
പാടുമോ നീയൊരു ഗാനം...(2)
കരളലിയും അനുരാഗത്തിൻ ഗാനം പാടുമോ...
എന്തിനീ കൊഞ്ചൽ...നിന്റെ സ്വന്തമല്ലേ ഞാൻ...
നിൻ മോഹമെല്ലാം...എൻ ദാഹമല്ലേ...
പുള്ളിക്കുയിലേ...കള്ളിക്കുയിലേ.....

പൂഞ്ചോലത്തീരത്തിൽ നീ കുളിർകാറ്റായ്
വന്നണയുമ്പോൾ മഴമുകിലായ്‌ ഞാനും
ഒന്നു ചേരാൻ...
കതിരോലപ്പന്തൽകെട്ടി നീ കാത്തിരിക്കുമ്പോൾ
മണവാട്ടിയായി ഞാനും വന്നു ചേരാം
മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിനക്കായ് ഒരുപിടി സ്വപ്നം
തളിർക്കുന്നു എന്നിൽ നിന്റെ രൂപം....ആ...ആ...ആ...
പറക്കുന്ന ശലഭത്തിൻ വിറയ്ക്കുന്ന ചിറകുപോൽ
മിടിക്കുന്നു എന്നിൽ നിന്റെ സ്നേഹം....ആ...ആ...ആ...
പറയൂ...പറയൂ...നമുക്കായ് മാത്രം ഈ ജന്മം..
പുള്ളിക്കുയിലേ...കള്ളിക്കുയിലേ.....

മകരനിലാവിൽ നീ മാമ്പൂവായ്
പെയ്തിറങ്ങുമ്പോൾ കരിവണ്ടായ് ഞാനും
തേൻ നുകരാം....
പുളിയിലക്കര ചുറ്റി നീ ഓർ‌ത്തിരിക്കുമ്പോൾ
മണവാളനായ് ഞാനും ചേർന്നിരിക്കാം
കിനാവിന്റെ മൺ‌ചെരാതിൽ നിനക്കായൊരുതിരിനാളം
ജ്വലിക്കുന്നു എന്നിൽ നിന്റെ രാഗം....ആ...ആ...ആ...
തുടിക്കുന്ന ഹൃദയത്തിൽ മുഴങ്ങുന്നു മന്ത്രമായ്
ഉണരുന്നു എന്നിൽ നിന്റെ ജീവൻ....ആ...ആ...ആ...
പറയൂ...പറയൂ...നിനക്കായ് മാത്രം ഈ ജന്മം..
(പുള്ളിക്കുയിലേ...കള്ളിക്കുയിലേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts