കര്‍ത്താവേ നീ (താരകങ്ങളെ സാക്ഷി )
This page was generated on April 27, 2024, 2:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍എം ജി ശ്രീകുമാർ ,ശരഞ്ജിത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2015 09:55:44.

കർത്താവേ നീ ക്രൂശിക്കല്ലേ
അത്താഴം ഞാൻ നൽകിയതല്ലേ
പള്ളിയിലേയ്ക്കൊരു പങ്കും ഞാൻ
പത്തായത്തിൽ നിറച്ചില്ലേ...ഹായ്...

പലപല പലപല നാളുകളായി
നിറനിറ നിറനിറ മണ്ണു കിളച്ചു്
തെരുതെരെ തെരുതെരെ വിത്തു വിതച്ചു്
വെള്ളമൊഴിച്ചു് കണ്ണുകഴച്ചു് കാവലിരുന്നില്ലേ...
കാവലിരുന്നില്ലേ....
അപ്പന്റൊപ്പം ഞാനും കാവലിരുന്നില്ലേ....ഹേയ്...
(പല പല....)
കാട്ടു വഴിയെല്ലാം നാട്ടു വഴിയാക്കി
നാട്ടു വഴിയെല്ലാം റോഡുവഴിയാക്കി...(2)
നിന്റെ മുന്നിൽ മുട്ടുകുത്താൻ പള്ളീം കെട്ടിയില്ലേ...ഹാ
ഞങ്ങൾ സ്വർഗ്ഗമാക്കിയില്ലേ....ആ..ആ...ആ...
ഇവിടം സ്വർണ്ണമാക്കിയില്ലേ...

കടകട കടകട കടങ്കഥകൾ
ചടപട ചടപട പടയോട്ടം
കുടുകുടെ കുടുകുടെ പോരാട്ടം
നേരു നിറച്ചു് നോവു മറന്നു് കൊണ്ടു നടന്നില്ലേ
അപ്പന്റൊപ്പം ഞാനും കണ്ടു നടന്നില്ലേ...
(കട കട...)
പുഞ്ചവയലെല്ലാം നൂറു നൂറാക്കി
ഊരിലെമ്പാടും ചോറു വിളമ്പീല്ലോ...(2)
കണ്ടിടത്തും കേട്ടിടതും സ്ക്കൂളും കെട്ടിയില്ലേ
ഞങ്ങൾ സ്വർഗ്ഗമാക്കിയില്ലേ....
ഇവിടം തങ്കമാക്കിയില്ലേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts