പൂമെയ്യിൽ (ഉത്തര ചെമ്മീൻ )
This page was generated on May 3, 2024, 3:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനപ്രഭാകരൻ നറുകര
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2016 18:06:15.

പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു...ഓ..ഓ...
വെൺനുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു...ഓ..ഓ...
ഈറനണിഞ്ഞ നിലാവിൽ...ആലിംഗനത്തിന്റെ കുളിരിൽ
ചെറുവഞ്ചിയിൽ അന്തിമയങ്ങും
ചുടു ചുംബന മദനവിചാരം
പൊൻവെയിലാൽ സിരയിൽ പടരും
പെണ്‍യൗവ്വനമധുരവികാരം...ഓ..ഓ...
പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു...ഓ..ഓ...
വെൺനുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു...ഓ..ഓ...

തീരത്തെ തേൻ മാവിൽ പൂത്തൊരു മാമ്പഴമാകേണ്ടേ...
പ്രണയത്തിൻ പൂന്തോപ്പിൽ നിന്നാ പൂക്കളിറുക്കേണ്ടേ...
കാമന തൻ പ്രിയദാഹമകറ്റും പൂന്തേനാകേണ്ടേ...
തരളിതമാം നിൻ മേനിയിലാകെ രതിയായ് പടരേണ്ടേ...
കടലലയായ് നീ അരികിൽ വരൂ...
മദശരമായ് നീ പെയ്തുണരൂ...
നിൻ മിഴിമുനയിൽ കൊതി പൂക്കും
തിരയിളകും കാമുകമോഹം
പുഴയറിയും കൈയാൽ പുണരും
നിൻ കരളിൽ പടരും പ്രണയം.....ഓ..ഓ...
പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു...ഓ..ഓ...
വെൺനുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു...ഓ..ഓ...

കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാ മോഹം ചൊല്ലേണ്ടേ...
തീരത്തെ ചെറു കാറ്റായ് എന്നെ മെല്ലെ പുണരേണ്ടേ...
പ്രണയസ്വരത്തിൽ പാടിയ പാട്ടിൻ പല്ലവിയാകേണ്ടേ...
കാതരമിഴിയിൽ നാണമുണർത്തും കാമുകനാകേണ്ടേ...
വെൺ മണലിൽ മെയ്യഴകായ്
തിര തഴുകും പൊൻ മീനഴകായ്
പൂവുടലിൽ പതിയും അധരം
തിരയും മദന ചെറുതരികൾ
തരിവളകൾ ചിതറും മണലിൽ
രതിമഴയായ് പെയ്യും നിമിഷം...ഓ..ഓ...
(പൂമെയ്യിൽ മന്മഥനൊരു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts