കടലേ അലകടലേ (ഉത്തര ചെമ്മീൻ )
This page was generated on May 7, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2016 18:05:34.

കടലേ അലകടലേ...കനിവിൻ ആഴമേ....
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും
അഴകിൽ ഉണരും...അഴലിൽ തളരും
പകൽ ഒരു സ്വപ്നവഴിയാത്രികൻ....
ഇരുൾ ഒരു മൂക സഹയാത്രികൻ...
സുഖമലയുന്ന സ്വരഗായകൻ...
ശ്രുതിയിടറുന്ന സ്ഥിരനായകൻ...
കടലേ അലകടലേ...കനിവിൻ ആഴമേ....
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും...

പുലരിയവൾ വരും കരളിനവൾ തരും
പുഞ്ചിരിച്ചുണ്ടിലെ കണി മധുരം...
പകലൊളി മാഞ്ഞിടും ഇരുളല വന്നിടും
വിണ്ണിന്റെ മേടയിൽ കരി പടരും...

കടലേ അലകടലേ...കനിവിൻ ആഴമേ....
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും
അഴകിൽ ഉണരും...അഴലിൽ തളരും
പകൽ ഒരു സ്വപ്നവഴിയാത്രികൻ....
ഇരുൾ ഒരു മൂക സഹയാത്രികൻ...
സുഖമലയുന്ന സ്വരഗായകൻ...
ശ്രുതിയിടറുന്ന സ്ഥിരനായകൻ...
കടലേ അലകടലേ...കനിവിൻ ആഴമേ....
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts