എത്തിപ്പോയീ (ലോഹം )
This page was generated on April 29, 2024, 11:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍കെ സിയാദ് ,ബിനീത രഞ്ജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 25 2015 15:19:30.

എത്തിപ്പോയീ....എത്തി...എത്തിപ്പോയീ....എത്തി...
എത്തിപ്പോയീ....എത്തി...എത്തിപ്പോയീ....

എത്തിപ്പോയീ വാനത്തിൽ...
എത്തിപ്പോയീ വാനത്തിൽ...മുക്കുറ്റിപ്പൂത്താലങ്ങൾ
ചിന്നിത്തൂവി
ചിന്നിത്തൂവി താഴത്തു്...
ചിന്നിത്തൂവി താഴത്തു്...ഹേയ് മിന്നാമിന്നി താരങ്ങൾ
എത്തിപ്പോയി...
മണിത്തൂമഞ്ചലിൽ മണമുതിർക്കും ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ചന്ദനം
മിടിക്കും ചേങ്ങലം മാനസം....
തുടുക്കും നിൻ മുഖം...വള കിലുക്കും ചിഞ്ചിലം
മുടിപ്പൂപ്പന്തലിൽ രാവിൽ....
(എത്തിപ്പോയി......)

കാത്തുവെയ്ക്കാമെന്നും പൊന്നിൻ കാപ്പുമിന്നും കയ്യിൽ തൊട്ടു്
ചോപ്പുതീർക്കും സിന്ദൂരത്തിൻ ചേലു്....
ഓർത്തിരിക്കാമെന്നും നെഞ്ചിൽ കൂട്ടിരിക്കുന്നോലേഞ്ഞാലി
പാട്ടിലൂറും ശിങ്കാരത്തിൻ ശീലു്...
വെൺതിങ്കൾ ദീപം വിണ്ണിൽ തെളിഞ്ഞു
വെള്ളാമ്പൽ പൂമൊട്ടിൻ ഉള്ളം നിറഞ്ഞു
തുടി തിത്തിത്താളം കൊട്ടിപ്പാടാൻ
തത്തിതത്തോം നൃത്തം വെയ്ക്കാൻ
എത്തിപ്പോയി.....
(എത്തിപ്പോയി......)

കാട്ടുമുല്ലക്കാവിന്നുള്ളിൽ തേനിരിക്കും കൂടും തേടി
പാട്ടുമൂളി പോകുന്നേതോ തെന്നൽ...
കാറ്റിലാടും തെങ്ങിൻ കൈകൾ നീട്ടി നിൽക്കും കൊമ്പിൽ കൈയിൽ
തൂ വെളിച്ചം വാരിത്തൂകി മിന്നൽ...
തീരങ്ങൾ ഓളം ഞൊറിഞ്ഞു നിന്നു
താരങ്ങൾ മിന്നും പുടവ തന്നു
പുഴ കൈതക്കാടിൻ ഓരംപറ്റി കല്യാണത്തിൻ മേളം കൂടാൻ
എത്തിപ്പോയി....
(എത്തിപ്പോയി......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts