മഞ്ചാടി മേഘമേ (ലോഹം )
This page was generated on April 26, 2024, 11:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍അമൽ ആന്റണി ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2015 05:22:37.
മഞ്ചാടി മേഘമേ സഞ്ചാരിമേഘമേ
കല്യാണമാലകൾ കുന്നോളം വാങ്ങി വാ
കുഞ്ഞോളം തുള്ളുമീ വെള്ളാമ്പൽ പൊയ്കയിൽ
ചില്ലോലക്കാറ്റുമായ്‌ കണ്ണാടി മഞ്ചലിൽ
താനാടുമീ കണ്‍കോണിലേ
കിന്നാര പൂങ്കുടന്ന തായോ ..

വെഡിംഗ് ഡിംങ് ബെൽസ് ആർ റിങ്ങിംഗ് ങിങ്ങ്

ഏതേതോ രാചെരാതിന്റെ
ഓ വെണ്ണാളം കൂട്ടു പോരുമ്പോൾ
പാൽക്കിനാവിലൂയലാടി വാരിളം നിറങ്ങളാടി
എത്രയോ ചുരങ്ങൾ താണ്ടി എത്രയോ കയങ്ങൾ നീന്തി
അത്രമേലടുത്തുവന്നു ചേർന്നലിഞ്ഞ മന്ത്രജാലമേ

മേൻമേലേ മോഹവിണ്ണിന്റെ
ഓ കൈചേരും നീലമേലാപ്പിൽ
മഞ്ഞുപോൽ ചിരിച്ച പാവ താണിറങ്ങി വന്നൊളിച്ച
കുഞ്ഞു മുന്തിരിക്കളങ്ങൾ എത്രയോ തിരഞ്ഞു നമ്മൾ
അത്ര മേലലഞ്ഞു നമ്മൾ ഇന്നിണങ്ങി കൂട്ടിരുന്നുവോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts