പൂക്കാലം വന്നു (സുഖമായിരിക്കട്ടെ )
This page was generated on May 15, 2024, 4:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമോഹന്‍ സിതാര
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2016 05:03:17.

ഉ ഊഉം...ഉ ഊഉം...ആരിരാരോ രാരോ രാരോ ആരാരോ...
പൂക്കാലം വന്നു...പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ...
ഈ കൈകൾ നിൻ പൂന്തൊട്ടിലായ്
പാട്ടെല്ലാം താരാട്ടായ് മലർക്കിളി മയങ്ങിയോ...
പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ...

വയൽക്കിളി അറിഞ്ഞുവോ
ഇന്നെൻ കുഞ്ഞിൻ ചോറൂണു്...
ചിരിച്ചു നീ...പലേ രുചി നുകർന്നിടും മുഹൂർത്തം
മണ്ണിൻ ഉപ്പും ചോറും കുഞ്ഞേ...
ജീവന്റെ ലാവണ്യമാം...ഓ...
പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ
ഉ ഊഉം...ഉ ഊഉം...ആ..ആ...ആ...
രാരീരം രാരോ...രാരാരി രാരോ...

തരുന്നിതോ മാലാഖമാർ
പൂവും പൊന്നും മൈലാഞ്ചിയും
അണിഞ്ഞു നീ വരില്ലയോ
മനോജ്ഞമാം നിലാവായ്
ഈ ജന്മത്തിൻ സാഫല്യമാം
നീയൊന്നെൻ ഓമൽക്കുഞ്ഞേ..ഓ ഓ...

പൂക്കാലം വന്നു...പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ...
ഈ കൈകൾ നിൻ പൂന്തൊട്ടിലായ്
പാട്ടെല്ലാം താരാട്ടായ് മലർക്കിളി മയങ്ങിയോ...
പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ...
ഉ ഊഉം...ഉ ഊഉം...ആരിരാരോ രാരോ രാരോ ആരാരോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts