കള്ളൻ കള്ളൻ (ഉറുമ്പുകൾ ഉറങ്ങാറില്ല )
This page was generated on March 28, 2024, 7:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മിഥുൻ ജയരാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനയ് ഫോര്‍ട്ട് ,ചെമ്പൻ വിനോദ് ജോസ്
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2015 09:03:08.

കള്ളൻ...കള്ളൻ...കള്ളൻ...
കള്ളൻ...കള്ളൻ...കള്ളൻ.....(2)

കിണ്ണം കട്ട കള്ളൻ...തഴുതിട്ടടച്ചൊരു
സ്വർണ്ണം കട്ട കള്ളൻ
അന്നം കട്ട കള്ളൻ
കടക്കണ്ണെറിഞ്ഞുംകൊണ്ടുള്ളം കട്ട കള്ളൻ
നിന്നു പിഴയ്ക്കാൻ...നുള്ളു നുണകൾ
ചൊല്ലിക്കഴിഞ്ഞാൽ നീ
കള്ളൻ കള്ളൻ കള്ളൻ കള്ളൻ
കിണ്ണം കട്ട കള്ളൻ...കള്ളൻ
തഴുതിട്ടടച്ചൊരു...
സ്വർണ്ണം കട്ട കള്ളൻ...കള്ളൻ

രാവോരം ചെല്ലുമ്പോൾ ആരോരും കാണാതെ
വേലയ്ക്കിറങ്ങുന്നോൻ പണ്ടത്തെ കള്ളൻ
നാടാകെ കണ്ടാലും ആരേയും കൂസാതെ
നേതാവായ് മാറുന്നോൻ ഇന്നത്തെ കള്ളൻ
നെല്ലും പതിരും തിരിയാ ഇക്കാലത്തു്
കള്ളം തരിയും ഇല്ലാതെ എന്താവാനാ...
ഉലകിലാരും കള്ളൻ കള്ളൻ കള്ളൻ കള്ളൻ
(കിണ്ണം കട്ട കള്ളൻ...)

ലോകത്തിൻ പത്തായം കാലത്തിൻ താക്കോലാൽ
താനേ തുറക്കുന്നു കാണാതെ കള്ളൻ
കണ്ണെത്താ ദൂരത്തിൽ കയ്യെത്തിച്ചേരുന്നു
മിന്നായം വേഗത്തിൽ മായുന്നു കള്ളൻ
ഉള്ളോൻ മുക്കിക്കും മുതലിൽ ഒരിത്തിരി
കള്ളൻ എടുക്കും കൊടുക്കും ഇല്ലാത്തോനായ്
കരുണയുള്ള കള്ളൻ കള്ളൻ കള്ളൻ കള്ളൻ
(കിണ്ണം കട്ട കള്ളൻ...)

ഓ...കളവതിലോ ചതിയരുതൊരു കുറി
ചുവടുകളിൽ പൊളിവരുതടിമുടി
ജനമറിയേ വിളിവരുമുടനടി
കള്ളൻ കള്ളൻ കള്ളൻ
തലവരയായ് കരുതുക ഇതു വിധി
ഇനി അണയായ് ഇവിടൊരു പരഗതി
തലമുറയായ് തുടരുമിതൊരു വിളി
കള്ളൻ കള്ളൻ കള്ളൻ.....
ഒന്നിൽ വീണാലോ പിന്നെന്നും കേറാതെ
എങ്ങും ചേരാതെ ചെന്തീയിൽ നിൻ യാത്ര
ഇവനു് പേരു് കള്ളൻ കള്ളൻ കള്ളൻ കള്ളൻ
(കിണ്ണം കട്ട കള്ളൻ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts