ഒരു വേനൽ കാറ്റായ് (കനൽ )
This page was generated on May 7, 2024, 9:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിനു തോമസ്‌
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍സുദീപ് കുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2015 08:15:30.

ഒരു വേനൽ കാറ്റായ് മെല്ലെ...മെല്ലെ...ആരോ....
തുടുനെഞ്ചിന്നുള്ളിൽ പതിയെ...പതിയെ...തഴുകീ....
മിഴിവേറും കനവുകളാണോ....
മനസ്സോരം പുതുമഴയാണോ.....
അരിയമോഹം പീലിനീർത്തുമൊരു
നഗര സന്ധ്യകൾ പോലെ......
ഒരു വേനൽ കാറ്റായ് മെല്ലെ...മെല്ലെ...ആരോ....

വാനിലെ പൊൻ താരാഗണങ്ങൾ
തേടിയോ ഈ നെഞ്ചോരം....
ഈ ഈണം സായന്തനങ്ങൾ
കാണുവാൻ....കണ്‍ നീർത്താതെ.....
ഓർമ്മ മായും വഴിയിലൂടെ...ആരുമറിയാ തീരമേറി....
പതിയെ പാഴ്മുഖം...ആഴിതേടും ഈ മോഹജാലം
മെല്ലെ മെല്ലെ പുഴപോലെ....
ഒരു വേനൽ കാറ്റായ് മെല്ലെ...മെല്ലെ...ആരോ....

മൂകമാം നീലാംബരം പോൽ
മാഞ്ഞുവോ...എൻ കനവോളം
പോയ് വരും രാപ്പകലുകളൊന്നും
മിണ്ടുവാൻ മൊഴി തന്നീലാ....
നിഴലു ചായും നിനവു പോലും
ഈറനാം തണൽ തന്നീലാ....
വെറുതെയീ മനം...മൂകമാവാൻ ഈ ജീവരാഗം
മെല്ലെ മെല്ലെ ഉലയുമ്പോൾ....
(ഒരു വേനൽ കാറ്റായ്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts