വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | എം ജയചന്ദ്രന്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | അചൽ ഉദയൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 31 2015 12:11:00.
എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ നൊമ്പരങ്ങളൊന്നു കേൾക്കുമോ കളിമറന്നു പോയ്.. ചിരിമറന്നു പോയ് കദനമെന്റെ ആത്മഗാനമായ്... ഇടറുമീ സ്വരവുമായ്.... ഇടനെഞ്ചലിഞ്ഞു നൊന്തു പാടിടാം... എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ നൊമ്പരങ്ങളൊന്നു കേൾക്കുമോ എത്ര സുന്ദരം എത്ര മോഹനം .. വെണ്ണിലാവു പോലുമെങ്കിലും പുഴകൾ പൂക്കളും.. കിളികളാകെയും മതിമറന്നു പാടുമെങ്കിലും... തിരികേ.. വരുമോ ഇനിയെന്റെ പാട്ടിലെ കിനാവുകൾ.. എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ നൊമ്പരങ്ങളൊന്നു കേൾക്കുമോ കുന്നോളവും കടലിന്നോളവും സ്നേഹമെന്റെ നെഞ്ചിലാളവേ.. കണ്ണുനീരിലും.. മാരിവില്ലുകൾ പുഞ്ചിരിക്കുമെന്നറിഞ്ഞു ഞാൻ .. അലിവായ്.. കനിവായ്... ഇനിയെന്റെ പാട്ടുമേറ്റു പാടുമോ .. എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ നൊമ്പരങ്ങളൊന്നു കേൾക്കുമോ കളിമറന്നു പോയ്.. ചിരിമറന്നു പോയ് കദനമെന്റെ ആത്മഗാനമായ്... ഇടറുമീ സ്വരവുമായ്.... ഇടനെഞ്ചലിഞ്ഞു നൊന്തു പാടിടാം... ആ ..ആ ..ആ |