കൊഞ്ചും ചെല്ലക്കാറ്റേ (അറിയാതെ ഇഷ്ടമായി)
This page was generated on May 7, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസേവ്യർ ചെറുവള്ളി
ഗാനരചനസേവ്യർ ചെറുവള്ളി
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2016 09:35:10.

കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം...
കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം...
കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം...
കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം...
മുകിലേ മുകിലേ നീ തരുമോ...ഒരു മഴയിൻ നറുമണിമുത്തം
അഴകായ് ഒഴുകും ഈ പുഴയിൽ..മുങ്ങാംകുഴിയിലൊളിച്ചീടാൻ
കാട്ടുമൈനകൾ കൂട്ടുകൂടുമീ താഴ്‌വാരം പൂക്കുകയായ്
കാട്ടുമൈനകൾ കൂട്ടുകൂടുമീ താഴ്‌വാരം പൂക്കുകയായ്.....
കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം...
കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം...

പ്രണയം കൊണ്ടൊരു താജ്മഹലിൻ സൗധം തീർത്തീടാം
മോഹങ്ങൾക്കിന്നുമെന്നുമൊരു ചില്ലുകൂടു കൂട്ടാം...(2)
ഇത്തിരിനേരം കിളിക്കൊഞ്ചൽ കേൾക്കാം
ഓർമ്മയിൽ ഒരായിരം സ്വർണ്ണലിപികളെഴുതാം....(2)
കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ ഏതോ പരാഗം...
കാണാമറയത്തെങ്ങോ പാടും പൂങ്കുയിലിൻ നാദം....

അഴകിൻ സുന്ദരതീരങ്ങൾ മാടിവിളിക്കുമ്പോൾ
ആ പാദം രോമഹർഷമായ് മതിമറന്നിടല്ലേ...(2)
വിജനതതേടും ഈ ലഹരിയിൽ നിന്നും
സുന്ദരമാം ജീവിതം സ്നേഹമോടെ തുടരാം...(2)
(കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts