മാരിവില്ലിൻ (റാണി പത്മിനി )
This page was generated on April 29, 2024, 8:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ദേവദത്ത് ,ശ്വേത മേനോൻ ,ലോല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2015 05:21:55.

മാരിവില്ലിൻ പീലി വീഴുമാ മേട്ടിലു്
പായ് വിരിച്ചു കാത്തിരുന്നിടാം....
പാതിരയ്ക്കു മിന്നൽ പൂക്കുമാ കാവിലു്
കാഞ്ഞിരത്തിൻ തോളിലേറിടാം....
കാട്ടുഞാവൽ കാ പറിച്ചിടാം
കാട്ടുവള്ളി തൂങ്ങിയാടിടാം....
വിളിക്കാതേ...വരില്ലേ.....
ചെറു ചിറകുകളുള്ള മഴമണിക്കിളിയേ.....

ആ മേട്ടിൽ പാറി....താഴ്‌വാരം താണ്ടി
പുലരിമലയിൽ കേറിയെങ്കിലോ.....
ഒരു പൂവള്ളിക്കൊടി വീശി തെക്കന്നം കാറ്റു്
അവളെല്ലാർക്കും തരുമല്ലോ ചിറകായിരം....
വരൂ പോകാം....പറക്കാം....
ഒരേ കിളിമരക്കൊമ്പിൽ ചിറകൊതുക്കാതെ....
മാരിവില്ലിൻ പീലി വീഴുമാ മേട്ടിലു്
പായ് വിരിച്ചു കാത്തിരുന്നിടാം....

ആ...ആ....ആ....ആ....

ആകാശം കാണാൻ..ആഴങ്ങൾ തേടാൻ
ജനലഴികളിലൂടെ ഊർന്നു വാ....
ഒരു രാവിന്റെ ഇല മൂടും കാണാക്കൊമ്പേറാം
കുടഞ്ഞുലയുമ്പോൾ ഉതിരല്ലേ നിറതാരകൾ...
വരൂ പോകാം....പറക്കാം....
ഒരേ മുളയരിത്തരി കൊറിച്ചിരിക്കാതേ.....
(മാരിവില്ലിൻ പീലി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts