തണുത്ത പൂന്തണൽ (കഥയുള്ളൊരു പെണ്ണ് )
This page was generated on May 15, 2024, 10:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംപ്രമോദ് ചെറുവത്തൂർ
ഗാനരചനസുഗതകുമാരി
ഗായകര്‍ഫാത്തിമ ഫിദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2015 06:40:39.

തണുത്ത പൂന്തണൽ വീശി പടർന്നു ചൂഴ്ന്നു നിൽക്കുന്ന
മരത്തിന്റെ തിരുമുടിക്കിതാ തൊഴുന്നേൻ....
നീലകണ്ഠസ്വാമിയെപ്പോൽ വിഷം താനേ ഭുജിച്ചിട്ടു്
പ്രാണവായു തരുന്നോനായിതാ തൊഴുന്നേൻ...

കനിഞ്ഞും പൂക്കളും തേനും കനിയും നീട്ടി നിൽക്കും നിൻ
നിറഞ്ഞ തൃക്കരങ്ങൾക്കായിതാ തൊഴുന്നേൻ....
മഴയായ് കുളിരായ് പശിയാറ്റും പഴമായ്
തുയിരിന്നു മരുന്നായ് പണിക്കരുത്തായ്...

കുഞ്ഞിക്കൈയിൽ കളിപ്പാട്ടച്ചിരിയായ്
വാർദ്ധകത്തിൻ ഖിന്നതയ്ക്കു താങ്ങി നിൽ‌ക്കാനൂന്നുകമ്പായ്
കുരുന്നു തൊട്ടിലായ്....മണിമഞ്ചമായ്...
ശാന്തമായ് ഞങ്ങൾക്കുറങ്ങുവാനൊടുക്കത്തെ കനൽവിരിപ്പായ്...
ഒരിക്കലും പിരിയാത്ത കൂട്ടുകാരനായ്
ഞങ്ങൾക്കനർഘ കാരുണ്യവർഷം ചൊരിയുവോനേ..
ഒരിക്കലും പിരിയാത്ത കൂട്ടുകാരനായ്
ഞങ്ങൾക്കനർഘ കാരുണ്യവർഷം ചൊരിയുവോനേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts