ദീനാനുകമ്പ (തിലോത്തമാ)
This page was generated on April 25, 2024, 9:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനഎം ആര്‍ ജയഗീത
ഗായകര്‍മെറിൻ ഗ്രിഗറി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രചന നാരായണന്‍കുട്ടി ,നന്ദു ,ദേവി ചന്ദന
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2015 07:32:13.
ദീനാനുകമ്പ തന്‍ തിരുരൂപമേ..
ദീനങ്ങള്‍ തീര്‍ത്തു നീ തുണയേകണേ..
മുറിവിന്റെ മിഴിനീരില്‍ കുതിരുമ്പോഴും
മുറിയാതെ കാക്കുന്നു നീ ഞങ്ങളെ
അറിയാതെ നിറയുന്നു മമ ജീവനില്‍
തെളി ദീപമായ്‌... തെളി ദീപമായ്‌..

ഞാനാകുമെന്നിലെ പലനോവുകൾ..
ഗാനങ്ങൾ തീർത്തു നിൻ കണിയാകവേ
സ്വരമെന്റെ പലവേള ഇടറുമ്പോഴും
ഇടറാതെ കാക്കുന്നു നീയെങ്ങനെ..
സ്വരമേഴുമൊരുപോലെ അതിനാലെ ഞാൻ..
തഴുകുന്നിതാ പദതാരുകൾ..
പ്രിയയേശുവേ.. നിറവാകണേ..

പാരാകെ നീളുമീ പെരുമാരിയിൽ
പാപങ്ങൾ പൂക്കുമീ മരുഭൂമിയിൽ..
വഴിയെന്തെന്നറിയാതെ ഉഴറുന്നോരെ
മനമാകെ നീറ്റുന്നു ഈ നൊമ്പരം
തളരാതെ തളരുന്നു ഇഹജീവിതം
അറിവായി നീ തുണയേകണേ
പ്രിയയേശുവേ.. തുണയാകണേ ..
പ്രിയയേശുവേ.. തുണയാകണേ ..

ദീനാനുകമ്പ തന്‍ തിരുരൂപമേ..
ദീനങ്ങള്‍ തീര്‍ത്തു നീ തുണയേകണേ..
മുറിവിന്റെ മിഴിനീരില്‍ കുതിരുമ്പോഴും
മുറിയാതെ കാക്കുന്നു നീ ഞങ്ങളെ
അറിയാതെ നിറയുന്നു മമ ജീവനില്‍
തെളി ദീപമായ്‌... തെളി ദീപമായ്‌..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts