പുതുമഴയായ് (ചാർലി )
This page was generated on March 29, 2024, 6:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2015 12:47:22.

പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും....കുളിരലയായ്....
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും....പകലൊളിയായ്....
ഇന്നേതൊരജ്ഞാത നവസൗരഭം
എൻ വാതിലിൽ വന്നു കൈനീട്ടുമോ.....
ഇതുവരെ നീ...കിനാവിന്നോരത്തെ പൂവേ...
ഇനിയരികേ..വിരിഞ്ഞേ നിൽക്കാമോ പൂവേ...
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും....കുളിരലയായ്....
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും....പകലൊളിയായ്....

വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുരപോൽ നീന്തി നീ വന്നുണർത്തുമോ.....
മായാശലഭമായ് ചിറകുകൾ വീശി നീ...
തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ...
പാരാകേ...അമൃതമുതിരും...
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ....
ഇതുവരെ നീ...കിനാവിന്നോരത്തെ പൂവേ...
ഇനിയരികേ..വിരിഞ്ഞേ നിൽക്കാമോ പൂവേ...
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും....കുളിരലയായ്....

ജ്വാലാനൗകയിൽ മരതകദ്വീപിലെ
നഗരികളിൽ നിന്നു നീ വന്നുചേരും...
ഈറൻ മുകിലിലെ മണിമഴവില്ലു പോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ...
ഓർക്കാതേ...തരളഹൃദയം...
ഇനി താരാട്ടാനായ് അരികിലരികിൽ...
ഇതുവരെ നീ...കിനാവിന്നോരത്തെ പൂവേ...
ഇനിയരികേ..വിരിഞ്ഞേ നിൽക്കാമോ പൂവേ...

പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും....കുളിരലയായ്....ഹോ..
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും....പകലൊളിയായ്....
ഇന്നേതൊരജ്ഞാത നവസൗരഭം
എൻ വാതിലിൽ വന്നു കൈനീട്ടുമോ.....
ഇതുവരെ നീ...കിനാവിന്നോരത്തെ പൂവേ...പൂവേ...
ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ...
ഹാ ഹാ...പൂവേ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts