പൊൻ‌വെയിൽ വീഴവേ (ജോ ആന്റ് ദി ബോയ് )
This page was generated on April 28, 2024, 9:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2015 08:54:04.

പൊൻവെയിൽ വീഴവേ...മെല്ലവേ മാഞ്ഞു പോം
ചേലെഴും മഞ്ഞിൻ പളുങ്കിൽ.....
മിന്നുന്ന സൂര്യനെ...കൈവിരൽ തുമ്പിനാൽ
ലാളിക്കും ഓമൽ കുരുന്നിൽ...
നാളേറെയായ് നീ...തേടുന്ന ഭാവം....
പൊൻപീലി വീശി...
അഴകേഴോടെ തെളിഞ്ഞുവെന്നോ...
ആ ഭാവമെല്ലാം ആവേശമോടെ
ചായങ്ങളാൽ നീ...എഴുതീടുന്നുവോ...ഒ ഓ...
ഒരു മായപോലുണർന്നു വന്നുവോ...ഒ ഒ ഓ...
മണിവാനിലേക്കുയർന്നു പാറിയോ...ഓ...ഓ..

നെഞ്ചിനുള്ളിൽ കോണിലെങ്ങോ...
മങ്ങി നിൽക്കും ഋതുവർണ്ണങ്ങൾക്കു വീണ്ടും...
നാളു തോറും ചന്തമേകീ...കുഞ്ഞു തുമ്പി...
കളിയൂഞ്ഞാലാടിടുമ്പോൾ...
അമ്മതന്നുള്ളിൽ വളരുമൊരു പൈതൽ
മണ്ണിലണയാനായ് കൊതി കൊള്ളുന്നതുപോലെയെന്റെ
തരള വിരലാൽ നീ...എഴുതിയൊരു രൂപം
ഉയിരണിയുവാനായ് വഴി തേടുന്നരികേ...ഒ ഒ ഓ...
ഒരു മായപോലുണർന്നു വന്നുവോ...ഒ ഒ ഓ...
മണിവാനിലേക്കുയർന്നു പാറിയോ...ഓ...ഓ..

പൊൻവെയിൽ വീഴവേ...മെല്ലവേ മാഞ്ഞു പോം
ചേലെഴും മഞ്ഞിൻ പളുങ്കിൽ.....
മിന്നുന്ന സൂര്യനെ...കൈവിരൽ തുമ്പിനാൽ
ലാളിക്കും ഓമൽ കുരുന്നിൽ...
നാളേറെയായ് നീ തേടുന്ന ഭാവം....
പൊൻപീലി വീശി...
അഴകേഴോടെ തെളിഞ്ഞു നിന്നു...
ആ ഭാവമെല്ലാം കണ്മുന്നിലോരോ ചിത്രങ്ങളായി
ചിരി തൂകുന്നരികേ....ഒ ഒ ഓ...
ഒരു മായപോലുണർന്നു വന്നുവോ...ഒ ഒ ഓ...
മണിവാനിലേക്കുയർന്നു പാറിയോ...ഓ...ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts