ദൂരങ്ങള്‍ താണ്ടി (ആകാശ് വാണി )
This page was generated on May 22, 2024, 10:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനസബീന ഷാജഹാന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2016 19:14:21.
ദൂരങ്ങൾ താണ്ടി പോകും ചങ്ങാതിക്കാറ്റേ
കാതങ്ങളോളം കൂടെ ഞാനും കൂട്ടുണ്ടേ...
സ്നേഹത്തിന്‍ തീരത്തെന്‍റെ പ്രാണന്‍ നില്‍പ്പുണ്ടേ
മോഹങ്ങള്‍ നെഞ്ചില്‍ ചേര്‍ത്തെന്‍ അന്‍പും കാത്തിട്ട്...
പതിയേ..പതിയേ..പതിയേ.. പോകാം..
പതിയേ.. പോകാം..
അലയായ്‌ ...അലയായ്‌ ..അലയായ്‌ ..നീന്താം...
(ദൂരങ്ങൾ താണ്ടി...)

ആകാശത്തമ്പിളി പൂവട്ടം നിറയെ അഴകിന്‍ വെണ്ണിലവോ
നിളയുടെ തീരത്തെന്‍ മണിയറയില്‍ നീരദ കമ്പളമോ..(2)
വാനത്തേരില്‍ പാറിപ്പോകാം മേഘത്തൂവല്‍ വീണ്ടും തേടാം....
വാനത്തേരില്‍ പാറിപ്പോകാം മേഘത്തൂവല്‍ വീണ്ടും തേടാം....
(ദൂരങ്ങൾ താണ്ടി...)

മഞ്ഞ മന്ദാരങ്ങള്‍ പൂക്കുന്ന വഴിയില്‍ വസന്തത്തിന്‍ കൂടൊരുക്കാം
പൂവാക ചോക്കുന്ന വെയില്‍ ചന്തം നോക്കി പ്രണയത്തിന്‍ തണല്‍ വിരിക്കാം ...(2)
കാണാക്കണ്ണിന്‍ തുഞ്ചത്തേറാം കനവെല്ലാം വാരിത്തൂകാം...
കാണാക്കണ്ണിന്‍ തുഞ്ചത്തേറാം കനവെല്ലാം വാരിത്തൂകാം...
(ദൂരങ്ങൾ താണ്ടി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts