നാടിനു (മണ്‍സൂണ്‍ മാംഗോസ് [ഞാൻ ഡി പി പുളിക്കൽ | ബോർബോണ്‍ സ്ട്രീറ്റ് ] )
This page was generated on April 29, 2024, 8:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ദി എൽഫ കോയിർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2016 14:09:37.

നാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ
ദാവീദിവൻ നല്ലവൻ....
കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും
നേരറികയാൽ ദുഃഖിതൻ
എന്നാലുമെന്തെങ്കിലും വരും....
തടസ്സങ്ങളാണെന്നുമെങ്ങും.....
വഴികളിൽ...വളവുകൾ...വെറുതെയായ്...അടവുകൾ

കാണാക്കിനാക്കളിൽ കാലിടറി വീണവൻ
കാണാതെപോയ് ജീവിതം...
നാളേയ്ക്കുനാൾ നല്ല കാലം വരാമെന്നു
പാവം പ്രതീക്ഷിച്ചിരുന്നു....
വഴികളിൽ...വളവുകൾ...വെറുതെയായ്...അടവുകൾ

നാലാളു കൂടുന്നൊരീ പാതയിൽ
ചുവരിലേതോ പടം നോക്കി നീങ്ങുമ്പോഴും
വഴുതിവീഴില്ല ഞാൻ...സമയമാകുന്നിതാ...
സ്വപ്നമെല്ലാം ഫലം കാണുവാൻ....
വഴികളിൽ...വളവുകൾ...വെറുതെയായ്...അടവുകൾ

നല്ലവൻ ദാവീദേ...നല്ലവൻ ദാവീദേ...
ദാവീദേ.....
നല്ലവൻ ദാവീദേ...നല്ലവൻ ദാവീദേ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts