പൂരം കാണാൻ (വള്ളീം തെറ്റി പുള്ളീം തെറ്റി )
This page was generated on April 28, 2024, 8:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനസൂരജ് എസ് കുറുപ്പ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 11 2016 11:35:08.

ഏലേലെ....ഏലേ ലോ.....
ആ...പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ...
ആ...പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ....
നീയില്ലാതെങ്ങനെ ഞാൻ പെണ്ണേ പോവ്വാ...
പൂരത്തിനു വന്നാൽ ചാന്തും വളേം തരാം
ചേലൊത്തൊരു ചേല പൊന്നേ നീ തന്നിടണം
എന്നാൽ ഏനും പൂരത്തിനു വന്നീടാം...

ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ
ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ...
കാവിലെ..നാഗത്താന്മാരേ.......(3)

പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ....

കയ്യിലിടാൻ കരിവളയില്ലാ..
നീയൊന്നതു കൊണ്ട താ...
കാതിലിടാൻ കമ്മൽ ഇല്ലാ..
നീയൊന്നതു കൊണ്ട താ...
കണ്ണെഴുതാൻ കരിമഷി ഇല്ലാ..
നീയൊന്നതു കൊണ്ട താ...
ഇതൊന്നും ഇല്ലാഞ്ഞാൽ...
പൂരത്തിനു പോണില്ലാ....

പൂരം കാണാൻ നീയും പോണുണ്ടോടീ...
എടി നേരം പോയേ.....
ചേല വേണോ എന്നെ വേണോ...
പെണ്ണേ നോവുന്നുണ്ടേ....

ആ...ആ....ആ...ആ....ആ...
ആ...ആ....ആ...ആ....ആ.....

ഏനിടാൻ ചേലയുണ്ടോ
നീയൊന്നതു കൊണ്ട താ...
കയ്യിൽ കാലണയുണ്ടോ
നീയൊന്നതു കൊണ്ട താ...
ചോരാത്തൊരു പുരയുണ്ടോ
നീയൊന്നതു കൊണ്ട താ...
ഏനൊന്നും വേണ്ടായേ...പൂരത്തിനു പോണില്ലാ...

കൊടിയേറ്റം കണ്ടതല്ലേ എടിയേ....
എറങ്ങണ കൊടി കാണാൻ പോവണ്ടേ....

പെണ്ണേ കയ്യിലിരിക്കണ ഞാറും വിളയും
തേവരു തന്നൊരു നിധിയാണേ....
പെരുവത്തുകടവിലെ പൂരം പൊടിപാറാൻ പോണേ....

തേവരെ കണ്ടു വണങ്ങി..
ഞാറു നടുന്നൊരു നേരത്തു്
മാനത്തെങ്ങോ വെള്ളിമിനുക്കം
നെഞ്ചിൻ താളം മാറീല്ലേ...

തേവരെ കണ്ടു കരഞ്ഞിട്ടല്ലേ...പെണ്ണാളേ..
പത്തായം നിറയും നെല്ല്..കൊയ്തു തുടങ്ങീതു്....
പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ....

ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ
കാവിലെ...നാഗത്താന്മാരേ......
ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ
ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ....

പൂരം കാണാൻ ഞാനും പോരാമെൻ പൊന്നേ...
എടി നേരം പോയേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts