കിഴക്കൻ മലയുടെ (ശിഖാമണി )
This page was generated on May 4, 2024, 4:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുധീപ് പാലനാട്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2016 09:19:27.

കിഴക്കൻ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണു്
അടുത്ത വളവൊന്നു് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്നു നിർത്തണേ...(2)
പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ടു്
കറകിറാ പോലെ ചായ വീഴ്ത്തണ കടയ്‌ക്കു മുൻപിലൊന്നെറക്കണേ...
പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ടു്
കറകിറാ പോലെ ചായ വീഴ്ത്തണ കടയ്‌ക്കു മുൻപിലൊന്നെറക്കണേ....

ഒണക്കപ്പുളിവെറകടുപ്പിൽ കലത്തിലു്...ഇറച്ചി കെടന്നങ്ങ് തിളക്കണു്
ഇറക്കി മുണ്ടൊന്നുടുത്തു കല്യാണി ഇറച്ചി നന്നായിട്ടെളക്കണു്
ഇറച്ചിക്കറിയുടെ ചാറും പെണ്ണിന്റെ വെയർപ്പിലൂറണ ചൂരും കൊണ്ടെന്റെ
ഒറക്കം കളഞ്ഞല്ലോ മലക്കത്തേവരേ മടക്കോം ഇതുവഴിയാക്കണേ....

കിഴക്കൻ മലയുടെ നടുക്കു കൂടൊരു കറുത്ത പെരുവഴി കെടക്കണു്
മുഴുത്ത പെരുമ്പാമ്പിഴഞ്ഞു വരുമ്പോലെ കറുത്ത പെരുവഴി കെടക്കണു്

കറുത്ത മുടിയൊന്നു വകുത്തു ചെമ്പകം എടുത്തു ചൂടിയ പെൺകൊടീ...
കണ്ണിലെന്താണു് പെണ്ണേ..കരളിലെന്താണു്..
കറുത്ത മുടിയൊന്നു വകുത്തു ചെമ്പകം എടുത്തു ചൂടിയ പെൺകൊടീ...
കണ്ണിലെന്താണു് പെണ്ണേ..കരളിലെന്താണു്..
ഇന്നലത്തെ നിലാവിൽ മാരൻ തന്നതെന്തെന്നോതെടീ...
നാനന്നാനാ...നാനനാ...
പച്ചമഞ്ഞളരച്ചുതേച്ചുകുളിച്ചു വന്നൊരു തെന്നലു്
ഉച്ചവെയിലൊന്നാറിയാൽ പുഴവക്കിൽ നീ വന്നെത്തണേ...
ആ....ആ....ആഹാ ഹ ഹാ....

കിഴക്കൻ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണു്
അടുത്ത വളവൊന്നു് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്നു നിർത്തണേ...
പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ടു്
കറകിറാ പോലെ ചായ വീഴ്ത്തണ കടയ്‌ക്കു മുൻപിലൊന്നെറക്കണേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts