എരിയുമൊരു വേനലിൽ (വൈറ്റ് )
This page was generated on April 29, 2024, 1:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2016 14:47:44.

എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ
തോരാതെ ആ വർഷകാലം...
വഴിയരികിൽ പൂക്കളിൽ മറവിയുടെ ചില്ലയിൽ
കാണുന്നുവോ പോയ നേരം...
ഓരോ നിലാവും വെള്ളിവെയിലും...
ഓളങ്ങൾ പോലെ പൊവതെങ്ങോ....ഹാ....
എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ
തോരാതെ ആ വർഷകാലം...

ആഴത്തിലേതോ ആത്മദാഹം സ്വപ്നമായ്...
ചായുന്നുവെന്നോ മുഗ്ദ്ധ നിദ്രാശയ്യയിൽ...
കൈവിരൽ കുമ്പിളിൽ...കോരിയാൽ തീരുമോ...
കേവലാനന്ദമായ് ആളുമീ സാഗരം...
ഹൃദയമേ....ഉണരു നീ.....

എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ
തോരാതെ ആ വർഷകാലം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts