പ്രേമാർദ്രമാകുന്നു ലോകം (വൈറ്റ് )
This page was generated on April 29, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2016 14:45:18.

ആരോടു ചൊല്ലാൻ....ആത്മാവിലാളും
അജ്ഞാതമീ വിസ്മയം....
ആരൊന്നു കേൾക്കാൻ....പാടാതെ പാടും
ഏകാന്തമീ ഗീതകം...

പ്രേമാർദ്രമാകുന്നു ലോകം...
തൂമഞ്ഞിലാഴുന്നു നേരം...
കാർമേഘജാലങ്ങളുള്ളിൽ
തോരാതെ പെയ്യുന്നുവോ....
പുലർകാലമിന്നെന്നെ മൂകം
ആലിംഗനം ചെയ്ത പോലെ....
കൊഴിയും നിലാവെണ്ണിലാവേ...
പടരാൻ വിതുമ്പുന്നുവോ.....

ആരോടു ചൊല്ലാൻ....ആത്മാവിലാളും
അജ്ഞാതമീ വിസ്മയം....
ആരൊന്നു കേൾക്കാൻ....പാടാതെ പാടും
ഏകാന്തമീ ഗീതകം...
അറിവൂ...ഭൂമിയിലോരോ പ്രണയിനിമാരും
ചൂടുന്നൊരീ സൗരഭം....
അറിവൂ....വിരഹവുമേറെ മധുരിതമാകും
സ്വപ്നാഭമാം പഞ്ജരം...
ഞാനിന്നതിൽ ചേരവേ.....

പ്രേമാർദ്രമാകുന്നു ലോകം...
തൂമഞ്ഞിലാഴുന്നു നേരം...
കാർമേഘജാലങ്ങളുള്ളിൽ
തോരാതെ പെയ്യുന്നുവോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts