ഈ ഖൽബിതാ (ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം )
This page was generated on May 7, 2024, 7:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 04:50:44.
 മിന്നാരം വെയിലില്‍ കണ്ണാടി ചിറകില്‍
ഇന്നോളം കാണാ തീരം തേടുകയായ്
മേഘങ്ങള്‍ തിളങ്ങും കാതങ്ങള്‍
കടന്നും കാറ്റുപോലെ..
അരികില്‍ ആരൊരാൾ കനവായ്
പകരും നേര്‍ത്ത പുഞ്ചിരികളോ
നീലരാവിന്‍ പൂനിലാവായ്
പെയ്യുന്നുവോ..

ഈ ഖല്‍ബിതാ വെൺ തിങ്കളായ്‌
നിന്‍ ഇഷ്കിലെ തേനൂറവേ
ഒരു കെസ്സ് മൂളിയും കെസ്സ് പാടിയും നീ അരികേ
കൈ കൊട്ടിയും ചിരി കാട്ടിയും ജന്നത്തിലെ പൂംതത്തകള്‍
നല്ലത്തറേകുവാന്‍ പൂത്തൊരുങ്ങെടീ പൂവിതളേ..

ഇഷ്ക് ധാ പ്യാര്‍ ഹേയ്
ഇഷ്ക് ധാ പ്യാര്‍ ഹേയ്...

തെന്നലിന്‍ തളിരിളം വിരല്‍ മുനകള്‍
നെഞ്ചിലെ കണിമലരിനായ്
ഇതാദ്യമായ് തലോടവേ...
ആഹാ ആഹാ ആഹാ..
തെന്നലിന്‍ തളിരിളം വിരല്‍ മുനകള്‍
നെഞ്ചിലെ കണിമലരിളായ്
ഇതാത്യമായ് തലോടവേ
പറന്നുവോ തുമ്പികള്‍

നിനവായ് നെയ്‌തിരുന്നതെല്ലാം
നിഴലായ് കൂടെ ഇന്നു വരവേ
നമ്മളേതോ വീണ മൂളും ഈണങ്ങളായ്..

ഈ ഖല്‍ബിതാ വെൺ തിങ്കളായ്‌
നിന്‍ ഇഷ്കിലെ തേനൂറവേ
ഒരു കെസ്സ് മൂളിയും കെസ്സ് പാടിയും നീ അരികേ
കൈ കൊട്ടിയും ചിരി കാട്ടിയും ജന്നത്തിലെ പൂംതത്തകള്‍
നല്ലത്തറേകുവാന്‍ പൂത്തൊരുങ്ങെടീ പൂവിതളേ..

മിന്നാരം വെയിലില്‍ കണ്ണാടി ചിറകില്‍
ഇന്നോളം കാണാ തീരം തേടുകയായ്
മേഘങ്ങള്‍ തിളങ്ങും കാതങ്ങള്‍
കടന്നും കാറ്റുപോലെ..
അരികില്‍ ആരൊരാൾ കനവായ്
പകരും നേര്‍ത്ത പുഞ്ചിരികളോ
നീലരാവിന്‍ പൂനിലാവായ്
പെയ്യുന്നുവോ..

ധാ..ആ..ഇഷ്ക് ഹേയ്..ആ..

(ഈ ഖല്‍ബിതാ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts