ദൂരദൂരം (കൊച്ചൗവ്വ പൌലോ അയ്യപ്പ കൊയിലോ (KPAC) )
This page was generated on April 30, 2024, 1:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2016 02:05:03.

ദൂരെ ദൂരമിനി ഏറെ നീളുന്നുവോ...
മോഹമുള്ളിൽ അറിയാതെയേറുന്നുവോ
വേറെ വേറെ ദിശ തേടി നാമെന്തിനോ
കൂട്ടുചേർന്നു മഴ ചാറുമീ സന്ധ്യയിൽ....
ഈ ജീവിതം...ഇതോ കടംകഥ
ഓരോ വഴിയിൽ തുടർന്നിടും കഥ
നൂറു നൂറു മോഹം തൂവലേകിയോ....
ഏറെ ഏറെ ദൂരം പോകാം...
താണു താണു വാ നീ...താരമേ ചാരെ
കാത്തിരുന്ന കാലം നൽകാം....

ഹിമകണമണിയണ പുതു പുതു പുലരികളേ...
ശുഭദിനമരുളുക ഇതുവഴി അണയുക
പുഞ്ചിരി തൂകണ തെന്നലേ...
ഉരുകണ വെയിലിലും ഒരു ചിരി പകരുക
കണ്ണിനും കാതിനും ആനന്ദമായ്...
നാളെകൾ...നാളെകൾ...നമ്മിലെ...
നന്മതൻ നാളമായ് മാറുവാൻ....
നാളമായ് മാറുവാൻ....

ദൂരെ ദൂരമിനി ഏറെ നീളുന്നുവോ...
മോഹമുള്ളിൽ അറിയാതെയേറുന്നുവോ
ഈ ജീവിതം...ഇതോ കടംകഥ
ഓരോ വഴിയിൽ തുടർന്നിടും കഥ
നൂറു നൂറു മോഹം തൂവലേകിയോ....
ഏറെ ഏറെ ദൂരം പോകാം...
താണു താണു വാ നീ...താരമേ ചാരെ
കാത്തിരുന്ന കാലം നൽകാം....
ഹോ...ഒഹൊഹോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts