ബൈ ബൈ (വെൽകം ടു സെൻട്രൽ ജയിൽ )
This page was generated on April 29, 2024, 9:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംനാദിര്‍ഷാ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സമദ് സുലൈമാൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2016 16:40:28.
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ഇരുട്ടും കുരുട്ടും കൊണ്ടിതിലേ നടന്നിട്ട്
കളികൾ പിഴച്ചിട്ട് ഒടുക്കം വിലങ്ങിട്ട്
ജയിലിൽ പിടിച്ചിട്ട് തിരുത്താൻ വിധിച്ചിട്ട്
വെളുത്തോരുടുപ്പിട്ട് ഇരുട്ടിൻ പുതപ്പിട്ട്
രാപ്പകലിനു നഴിയെണ്ണി മടുത്തിട്ട്
കൽത്തുറുങ്കിന്റെ തനിനിറമറിഞ്ഞിട്ട്
കാരിരുമ്പിന്റെ പടി തുറന്നൊടുവിൽ
പിടിവിട്ട് പറക്കുമ്പോൾ മനസ്സുകൾ ഉരുവിട്ട് പോം
ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ..

ഉലകിന്റെ വട്ടാരം ചുരുങ്ങുന്നു മുട്ടോളം
അന്നോടെ തീരും ധിക്കാരം
ഒരു വട്ടം പെട്ടാലോ ഉറപ്പിക്കും കട്ടായം
ഇനി മേലിൽ വേണ്ടാ കൂത്താട്ടം
തരിവെട്ടം തേടി കിട്ടാതാശ പോയ മാനസം
പട കൂട്ടും ആവേശത്തിൽ വീണുടഞ്ഞ ജീവിതം
ഏതേതോ സാത്താൻ കെട്ടും കൽക്കോട്ടയ്ക്കുള്ളിൽ
പെട്ടിട്ടിടമേതെന്നറിയാതെ വഴി മുട്ടും കാലം തീരട്ടെ
ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ..


ഉതിരുന്ന കാറ്റില്ലാ കനവിന്റെ കൂട്ടില്ലാ
വലയുന്നു ചായാൻ വയ്യാതെ
മരവിച്ച ലോകങ്ങൾ നിറയുന്നൊരീ കൂട്ടിൽ
ഇഴയുന്നൂ നേരം വല്ലാതെ
വരികില്ലേ കണ്ണും നട്ട് കാത്തിരുന്ന നാളുകൾ
അറിയില്ലേ ശാപം പോലെ വീണു പോയ കൂട്ടുകൾ
അതിരില്ലാ ലോകത്തിൽ ചെന്നണയുമ്പോൾ നാളെ നമ്മൾ
തെളിമാനത്തുയരുമ്പോൾ ഒരു പോലെ ഉള്ളം പാടട്ടേ
ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts