വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | മധു ബാലകൃഷ്ണൻ ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 21 2016 15:56:03.
തന്തിന്നാനോ...തന്തിന്നാനോ... തന്തിന്നാനോ തനതന തന്തിന്നാനോ...(2) എന്താണെൻ മനസ്സിലെ മന്ദാരക്കുരുവിക്കു് തെരുതെരെ ചിറകിളക്കം കിനാവിൽ...ഓലപ്പീലി കൂടും കെട്ടി താലോലാട്ടം ഇളമിഴികളിൽ ഒരു തിളക്കം എന്റെ ചെല്ലച്ചുണ്ടിൽ താളം തുളളി പൂന്തേനിമ്പം ഒരു പ്രണയത്തിൻ കഥ പറഞ്ഞോ... കാറ്റിതിലെ നറുഗന്ധം തൂവണതെന്താവോ കാറ്റിതിലെ നറുഗന്ധം തൂവണതെന്താവോ... വീണ്ടും എന്റെ വാതിലോരം വന്നൂ പൂക്കാലം കാറ്റിതിലേ...... സും സും സും നനനാ.. സും സും സും നനനാ...(2) മഴയിൽ വെയിലിൽ അഴലിൽ...നീ വാടാതല്ലി മുല്ലേ... എന്നുടെ നിഴൽ നിനക്കൊരു തണൽ... ഞാനേ നിന്റെ പൂങ്കുട കുടയിൽ തണലിൽ കൊഴിയാതെൻ മോഹം...കാത്തതല്ലേ... പൊൻതളിരുപോൽ നിറഞ്ഞൊരു മനം...എന്നും നിന്റെ ചാരുത ഉറങ്ങാൻ മറന്നുപോയി...നിന്നെയോർത്തിരുന്നു ഞാൻ... എന്താണെൻ മനസ്സിലെ മന്ദാരക്കുരുവിക്കു് തെരുതെരെ ചിറകിളക്കം കിനാവിൽ...ഓലപ്പീലി കൂടും കെട്ടി താലോലാട്ടം ഇളമിഴികളിൽ ഒരു തിളക്കം എന്റെ ചെല്ലച്ചുണ്ടിൽ താളം തുളളി പൂന്തേനിമ്പം ഒരു പ്രണയത്തിൻ കഥ പറഞ്ഞോ... ഓ ഓ ഓ...കാറ്റിതിലേ.... അറിയാതറിയാതെന്നുയിരിൽ നിറയും നിന്നെയല്ലേ ആശകളുമായ് ഒരായിരയുഗം കാണാൻ കാത്തിരുന്നു ഞാൻ പകലിൽ ഇരവിൽ സന്ധ്യകളിൽ ചായം തേടിയല്ലേ... കൽച്ചുവരിലും കരൾച്ചുവരിലും നിന്നെ ചിത്രമാക്കി ഞാൻ... ദിനംതോറും ഓമനിക്കാം...ചുണ്ടിൽ മുദ്ര ചാർത്തി ഞാൻ.... എന്താണെൻ മനസ്സിലെ മന്ദാരക്കുരുവിക്കു് തെരുതെരെ ചിറകിളക്കം കിനാവിൽ...ഓലപ്പീലി കൂടും കെട്ടി താലോലാട്ടം ഇളമിഴികളിൽ ഒരു തിളക്കം എന്റെ ചെല്ലച്ചുണ്ടിൽ താളം തുളളി പൂന്തേനിമ്പം ഒരു പ്രണയത്തിൻ കഥ പറഞ്ഞോ... കാറ്റിതിലേ...നറുഗന്ധം തൂവണതെന്താവോ... കാറ്റിതിലേ..... |