ഏലപ്പുലയേലോ (ഓലപ്പീപ്പി )
This page was generated on April 28, 2024, 10:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ജോണ്‍സന്‍
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍ആർ ജയകൃഷ്ണൻ ,ഫാതിമതുൽ ലിയാന ,ചിന്മയി എസ് നാഥ് ,ശ്രേയ എസ് അജിത് ,മിശാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2016 08:19:35.

ഏലപ്പുലയേലോ...ഏലപ്പുലയേലോ
ഏലപ്പുലയേലോ...ഏലപ്പുലയേലോ....
പച്ചോലത്തുമ്പു ചുരുട്ടിയെടുത്തൊരു
കൊച്ചു കുഴലൊരുക്കാം
ഓലക്കൂപീപ്പിയും ഊതിക്കളിച്ചോണ്ടു്
പാടത്തു പാഞ്ഞടുക്കാം
കാട്ടിലും മേട്ടിലും പാറിക്കളിക്കണ
കുഞ്ഞാറ്റത്തുമ്പികളേ...
കൊമ്പിലിരിക്കണ കുഞ്ഞിക്കുയിലിനു്
കൊഞ്ഞനം കുത്തേണ്ടേ....
നാടായ നാടെല്ലാം ചുറ്റിക്കറങ്ങണ
കുഞ്ഞനുറുമ്പുകളേ....
ആൽത്തോരം ചെന്നിട്ടു് മുട്ടോളം വെള്ളത്തിൽ
കുത്തി മറിഞ്ഞിടേണം....

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ
അഞ്ചാമൻ ഓമനകുഞ്ചുവാണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാരക്കുഞ്ചൂന്നു് പേരു വന്നു...

കുന്നേലുള്ളൊരു കുന്നിമണികളെ
നുള്ളിയെടുത്തെറിയാം
മേലേ കാവിലെ മുക്കുറ്റിപ്പൂവോടു്
ചങ്ങാത്തം ചൊല്ലിപ്പോരാം..
(കുന്നേലുള്ളൊരു...)
അണ്ണാരക്കണ്ണനെപ്പോലെ മരത്തിന്റെ
കൊമ്പത്തു് കേറേണ്ടേ...
വെള്ളാരം കുന്നിലെ അപ്പൂപ്പൻതാടിയെ
കൈയിലെടുക്കേണ്ടേ...
പച്ചിലക്കാട്ടിലെ തത്തമ്മക്കുഞ്ഞിന്റെ
കിന്നാരം കേൾക്കേണ്ടേ...
ഏലപ്പുലയേലോ...ഏലപ്പുലയേലോ
ഏലപ്പുലയേലോ...ഏലപ്പുലയേലോ....

തനന നനന നാ...തന നന നാ...
തനന നനന നാ...തന നന നാ....

മഞ്ചാടിക്കുരു എണ്ണിയെടുത്തൊരു
ചെപ്പിലൊളിച്ചുവെയ്ക്കാം
മാനത്തു നിൽക്കണ അമ്പിളിപ്പൊട്ടിനെ
താഴത്തു കൊണ്ടുവരാം....
(മഞ്ചാടിക്കുരു....)
പാടവരമ്പത്തു മണ്ടുന്ന ഞണ്ടിന്റെ
കാലിൽ പിടിച്ചെടുക്കാം...
മാമ്പഴം മൂത്തൊരു മാവിന്റെ കൊമ്പത്തു്
കല്ലൊന്നെടുത്തെറിയാം...
ഹേയ്...പുത്തനുടുപ്പിട്ടു് പുസ്തക സഞ്ചിയും
തോളിന്മേലേറ്റി പോകാം...ഹേയ്...

പച്ചോലത്തുമ്പു ചുരുട്ടിയെടുത്തൊരു
കൊച്ചു കുഴലൊരുക്കാം
ഓലക്കൂപീപ്പിയും ഊതിക്കളിച്ചോണ്ടു്
പാടത്തു പാഞ്ഞടുക്കാം
കാട്ടിലും മേട്ടിലും പാറിക്കളിക്കണ
കുഞ്ഞാറ്റത്തുമ്പികളേ...
കൊമ്പിലിരിക്കണ കുഞ്ഞിക്കുയിലിനു്
കൊഞ്ഞനം കുത്തേണ്ടേ....
നാടായ നാടെല്ലാം ചുറ്റിക്കറങ്ങണ
കുഞ്ഞനുറുമ്പുകളേ....
ഹേയ് ആൽത്തോരം ചെന്നിട്ടു് മുട്ടോളം വെള്ളത്തിൽ
കുത്തി മറിഞ്ഞിടേണം....
ഹേയ്...ഏലപ്പുലയേലോ...ഏലപ്പുലയേലോ
ഏലപ്പുലയേലോ...ഏലപ്പുലയേലോ..
ഏലപ്പുലയേലോ...ഏലപ്പുലയേലോ
ഏലപ്പുലയേലോ....ഏലപ്പുലയേലോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts