കടലിലെ തിരകളേ (ടീം ഫൈവ് )
This page was generated on April 27, 2024, 5:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2017 08:41:05.

കടലിലെ തിരകളേ
ഇവളെനിക്കാരെന്നറിയുമോ....
മലകളേ...പുഴകളേ
മനസ്സു ചോദിച്ചു പറയുമോ....
പിടയ്ക്കും നെഞ്ചിനകത്തോ പൊൻ കൊലുസ്സിൻ താളം
തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ...
ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തരൂ നിൻ വാക്കു ഹബീബി...
നീയേ എൻ മായാസുരഭി....
ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തരൂ നിൻ വാക്കു ഹബീബി...
നീയേ എൻ മായാസുരഭി....

കാണാതിരിക്കും നേരം തീയാണു പെണ്ണേ...
കാണുന്നനേരം നീയോ തെന്നിമാറും തെന്നലായ്
കാതോർത്തിരിക്കേ...മിണ്ടാത്തതെന്തേ....
കണ്ണാടിയാമെന്നുള്ളം മുള്ളുവാക്കാൽ കോറിടാതെ
മനസ്സിന്റെ മച്ചിൻ വാതിൽ നീ തുറന്നു തരാമോ...
നിലാവിന്റെ നാളം പോലെ ഞാനകത്തു വരാം....

ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തരൂ നിൻ വാക്കു ഹബീബി...
നീയേ എൻ മായാസുരഭി....(2)

കടലിലെ തിരകളേ
ഇവളെനിക്കാരെന്നറിയുമോ....
മലകളേ...പുഴകളേ
മനസ്സു ചോദിച്ചു പറയുമോ....
പിടയ്ക്കും നെഞ്ചിനകത്തോ പൊൻ കൊലുസ്സിൻ താളം
തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ...

ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തരൂ നിൻ വാക്കു ഹബീബി...
നീയേ എൻ മായാസുരഭി....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts