പുതിയൊരു സൂര്യൻ (കോലു മിട്ടായി )
This page was generated on May 18, 2024, 12:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്രീരാജ് സഹജൻ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഋത്വിക് എസ്.ചന്ദ് ,ശ്രീരാജ് കെ സഹജൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2017 08:30:39.

ഓ ഹോഹൊ ഹോ...ഒ ഓ....ഒ ഓ...
പുതിയൊരു സൂര്യൻ മലയുടെ മേലേ
ഉണരണ നേരം ഇവരിതാ....
പകലിനുകൂടെ വയലുകൾ താണ്ടി
കുസൃതിയുമായി വരുന്നിതാ...
തൂവാലൻ തുമ്പികളെപ്പോൽ
പായുന്നേ പാരിനുമീതെ സുഖമണിയുമീ ബാല്യമിതാ....
തുമ്പപ്പൂ പുഞ്ചിരിയോടെ കണ്ണോരം പൂത്തുവിടർന്നേ
കുളിരൊഴുകിയ കാലമിതാ......
ഓരോ ചുവടിലും പുതുമയോടെ പുളകമായ് വാ...
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ....

ഇലയിൽ പൊഴിയും പുലരിമഞ്ഞിൻ
മണിപോൽ മൃദുലം മനവുമായ്
ഉലകം അറിയാൻ കുതുകമോടെ
തിരിയായ് തെളിയും മിഴിയുമായ്.....
ചുമലോടു ചേർന്നു പലവഴി....ഒരു താളമോടെ അലയവേ
ആവേശത്തിൻ മേശപ്പൂവായ് ആകാശത്തിൽ
മിന്നിപ്പൊങ്ങുന്നേ.....
ഓരോ ചുവടിലും പുതുമയോടെ പുളകമായ് വാ...
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ....

ചെറുതാം കനവിൽ കറുക നാമ്പും
കളിയും കഥയും മൊഴിയുമായ്
തെളിനീർ പുഴയിൽ പരലുപോലെ
ഒഴിയും തെളിയും മോഹമായ്
നിറസന്ധ്യമേഘവിരലിലായ്...മൈലാഞ്ചിതേയ്ക്കുമിടവരെ...
അങ്ങേക്കൊമ്പത്തിങ്ങേക്കൊമ്പത്താശക്കാറ്റായ്
ഊഞ്ഞാലാടുന്നേ.....
ഓരോ ചുവടിലും പുതുമയോടെ പുളകമായ് വാ...
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts