ചെറുപ്പത്തിൽ നമ്മൾ രണ്ടും (കാപ്പിരിത്തുരുത്ത് )
This page was generated on March 29, 2024, 1:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംറഫീഖ് യൂസഫ്
ഗാനരചനമേപ്പള്ളി ബാലന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,മധുശ്രീ നാരായൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Pearly Maney ,അദിൽ ഇബ്രാഹിം
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2016 16:46:19.

ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും....

കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പൂ പറിച്ചിട്ടു്
കറി വെച്ചു കളിച്ചതും മറന്നു പോയോ....
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും...

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ചു്
മണവാളൻ വരുന്നെന്നു് പറഞ്ഞോളല്ലേ....
നിന്നെയും കിനാവു കണ്ടു് പൂ‍മുല്ലപ്പന്തലിട്ടു്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വെച്ചില്ലേ....
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts