ഏതോ ഏതോ (പത്ത് കല്പനകൾ )
This page was generated on May 7, 2024, 8:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 16:23:17.

പരേശാൻ പരേശാൻ പരേശാൻ
പരേശാൻ പരേശാൻ പരേശാൻ...(2)

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ.....
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ....
ഏതോ....നോവുമായ്
ഇനി നിൻ മിഴികളിലുണരും കനവുകളകലെ മറയുകയോ....
പരേശാൻ പരേശാൻ പരേശാൻ
പരേശാൻ പരേശാൻ പരേശാൻ...
ആ...ആ...ആ...ആ......

കാറ്റിൻ കൈയിലലയും മഞ്ഞു പോലെ എന്റെ ജന്മം
തോരാക്കണ്ണുനീരായ് എന്നിൽ നിറയും ദുഃഖമേ....
മൂകമാം ഓർമ്മകൾ നിറയുന്നു...ഇന്നെൻ ഉള്ളിൽ...
ഏതോ ഏതോ...
ഏതോ ഏതോ ഏതോ.....

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ.....

ആ...ആ...ആ...ആ...
പരേശാൻ പരേശാൻ പരേശാൻ.....

മണ്ണിൻ മാറിൽ മാനം മൗനരാഗം മൂളിയോ
നീരടർന്നുടഞ്ഞു വർഷമേഘം തേങ്ങിയോ
ഏകനായ്...രാക്കുയിൽ കേഴുന്നു ദൂരെ മൂകം
ഏതോ ഏതോ...
ഏതോ ഏതോ ഏതോ.....

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ.....
ഏതോ....നോവുമായ്...
ഇനി നിൻ മിഴികളിലുണരും കനവുകളകലെ മറയുകയോ....
പരേശാൻ പരേശാൻ പരേശാൻ
പരേശാൻ പരേശാൻ പരേശാൻ...(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts