ഋതുശലഭമേ (പത്ത് കല്പനകൾ )
This page was generated on April 28, 2024, 10:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 09:44:50.

ആ...ആ...ആ...ആ...ആ...
ഋതുശലഭമേ ഇന്നു നീ എവിടെയോ
നീ അറിയുമോ എന്നിലെ നിസ്വനം...
പ്രണയമേ മധുരമീ നൊമ്പരം
ഏഴഴകുമായ് നിറയുമോ ജീവനിൽ....
ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ
എന്നും എന്റെ നെഞ്ചിൽ അരിയ ശലഭമായ് ഉണരവേ...
എങ്ങു മാഞ്ഞുപോയ് മേലെ വിണ്ണിലോ...
ജാലകം തുറന്നു് അരികിൽ നീയും വരൂ.....
ആ...ആ...ആ...ആ...ആ...

ആ...ആ...ആ...ആ...ആ....
ഇളംകുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ
ഇളംതണൽ പൂങ്കാട്ടിൽ നാമൊന്നായ് അലിയുമ്പോൾ...
മിഴിയിലൊരു കനവായി...ഒരു നിറസന്ധ്യയിലഴകായി...
സുഖദമൊരു സ്വരമായി...കുറുനിര തഴുകുമൊരിണയായി
പറയുമോ പ്രണയമേ ഒരുമാത്ര നീ.....
ആ...ആ...ആ...ആ...ആ...

ഏതോ ഏതോ കിനാക്കായൽ തീരത്തണയുമ്പോൾ
ഏതോ വർണ്ണജാലം നിൻ കൺകോണിലായ്....
​അകലെയെവിടെ നീ പോയ് മാഞ്ഞു ഒന്നും മൊഴിയാതെ
ഇന്നീ രാവിലെന്തേ നീ മൗനരാഗമായ്....
നെഞ്ചിൽ ചേർക്കാം തൂവൽച്ചിറകായ്
പോരൂ നീ എന്റെ വിജനവീഥികളിൽ....
തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം...ഓ....
​തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം....
ആ...ആ...ആ...ആ...ആ....
ആ...ആ...ആ...ഉം...ഉം...ഉം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts