ഈ പൂവിതൾ (മറുപടി )
This page was generated on May 5, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2016 18:21:59.

ഉം...ഉം...ഉം...
ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ
നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ്
ഈ ജന്മമാം ശംഖിലെ തീർത്ഥമായ്
പിന്നെയും പോരുമോ.....

ഇരുളിൻ അന്ധലിപിയിൽ
ഈ നിഴലിൻ നീലമഷിയിൽ
രാവു ദൂരെയെഴുതി...വേർപാടിൻ അന്ത്യ വരികൾ
നിറ താരകൾ ചൊരിഞ്ഞതോ
ഈ ബാഷ്പധാര നീളേ......
ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ
നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ്....

ഒരു നിലാവിൻ പിറകേ...
ഈ നിശയലഞ്ഞു വെറുതേ...
മൂകസാന്ധ്യരാഗം ചിതയായെരിഞ്ഞു തനിയെ...
എരിവേനലിൻ മാറിലെ കാർമുകിലുമെങ്ങു പോയി
ഈ വാനവും ഭൂമിയും സാഗരങ്ങളും
കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ...
ഈ ജന്മമാം ശംഖിലെ തീർത്ഥമായ്
പിന്നെയും പോരുമോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts