നത്തും കോഴിയും (കാപ്പിരിത്തുരുത്ത് )
This page was generated on April 25, 2024, 7:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംറഫീഖ് യൂസഫ്
ഗാനരചനകെ എച്ച് സുലൈമാൻ മാസ്റ്റർ
ഗായകര്‍ഓ യു ബഷീർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രൻസ് ,Adil Abraham
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 16:28:24.

നത്തും കോഴിയും കൂകണ നേരത്തു്
പാതിരാവിലു് പാതയിലു്
കൂരാക്കൂരിരുട്ടിലു് നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ
ചാപ്പയ്ക്കോടിയതോർക്കുന്നോ.....

ആ...നത്തും കോഴിയും കൂകണ നേരത്തു്
പാതിരാവിലു് പാതയിലു്
കൂരാക്കൂരിരുട്ടിലു് നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ
ചാപ്പയ്ക്കോടിയതോർക്കുന്നോ.....
(നത്തും കോഴിയും....)

മഞ്ജുള മോഹന മാളികക്കെട്ടിലു്
സിവിൽദോർ പള്ളിയുറക്കം കൊള്ളുമ്പള്
മഞ്ജുള മോഹന മാളികക്കെട്ടിലു്
സിവിൽദോർ പള്ളിയുറക്കം കൊള്ളുമ്പള്
പൂട്ടിയ വാതിൽക്കൽ.....
പൂട്ടിയ വാതിൽക്കൽ കാവലിരുന്നതു്
ചേട്ടാ എന്തേ മറന്നു പോയോ
ചേട്ടാ എന്തേ മറന്നു പോയോ....

ഊടുവഴികളും തോടും കടന്നിട്ട്
മഞ്ഞു് കൊടുങ്കാറ്റു് മാരിയുമേറ്റിട്ട്....
ഊടുവഴികളും തോടും കടന്നിട്ട്
മഞ്ഞു് കൊടുങ്കാറ്റു് മാരിയുമേറ്റിട്ട്....
ചേമ്പില പറിച്ചു നീ....
ചേമ്പില പറിച്ചു നീ കുടയായ് ചൂടീട്ടു്
ചാപ്പയ്ക്കോടിയതോർക്കുന്നോ...

നത്തും കോഴിയും കൂകണ നേരത്തു്
പാതിരാവിലു് പാതയിലു്
കൂരാക്കൂരിരുട്ടിലു് നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ
ചാപ്പയ്ക്കോടിയതോർക്കുന്നോ.....
(നത്തും കോഴിയും....) (2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts