ഋതുശലഭമേ (പത്ത് കല്പനകൾ )
This page was generated on April 30, 2024, 9:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍ഉദയ് രാമചന്ദ്രൻ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 09:39:26.

ആ...ആ...ആ...ആ...ആ...
ഋതുശലഭമേ ഇന്നു നീ എവിടെയോ
നീ അറിയുമോ എന്നിലെ നിസ്വനം...
പ്രണയമേ മധുരമീ നൊമ്പരം
ഏഴഴകുമായ് നിറയുമോ ജീവനിൽ....
ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ
എന്നും എന്റെ നെഞ്ചിൽ അരിയ ശലഭമായ് ഉണരവേ...
എങ്ങു മാഞ്ഞുപോയ് മേലെ വിണ്ണിലോ...
നിന്നെയോർത്തു പാടി...രാവിലേകനായ്...
ആ...ആ...ആ...ആ...ആ...

ആ...ആ...ആ...ആ...ആ....
ഇളംകുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ
ഇളംതണൽ മാഞ്ചോട്ടിൽ നാമൊന്നായ് ഉണരുമ്പോൾ
മിഴിയിലൊരു കനവായി...ഒരു നിറസന്ധ്യയിലഴകായി...
സുഖദമൊരു സ്വരമായി...കുറുനിര തഴുകുമൊരിണയായി
പറയുമോ പ്രണയമേ ഒരുമാത്ര നീ.....
ആ...ആ...ആ...ആ...ആ...

ഏതോ ഏതോ കിനാക്കായൽ തീരത്തണയുമ്പോൾ
ഏതോ വർണ്ണജാലം നിൻ കൺകോണിലായ്....
​അകലെയെവിടെ നീ പോയ് മാഞ്ഞു ഒന്നും മൊഴിയാതെ
ഇന്നീ രാവിലെന്നും നിൻ മൌനനൊമ്പരം....

നെഞ്ചിൽ ചേർക്കാം തൂവൽച്ചിറകായ്
പോരൂ നീ എന്റെ വിജനവീഥികളിൽ....
തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം...ഓ....
​തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം....
ആ...ആ...ആ...ആ...ആ....
ആ...ആ...ആ...ഉം...ഉം...ഉം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts