ഓളങ്ങൾ മൂടും (ജെമിനി)
This page was generated on May 5, 2024, 2:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍രൂപ രേവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2017 11:15:37.

താരീരോ....താരീരാരിരോ..
താരീരോ....താരീരാരിരോ....
ഓളങ്ങൾ മൂടും നെഞ്ചകം...ആഴങ്ങൾ തേടും സാഗരം...
അലകടലായ് നുരയുമൊരെന്നിൽ അലയിടും ആ മുഖം
അകലെ നിലാവിലെഴുതിയപോലെ തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം...
ആരീരം പാടിടാം താലോലം...
താലോലം.....

കൊഞ്ചിടും കിലുകിലുമെന്നുമേ
തളിരിളം കാലിലാ കൊലുസ്സുകളും....
കുഞ്ഞിളം മിഴികളിലാകവേ...
കളിചിരിയാടിടും കുസൃതികളും
നിറ വാർമഴവില്ലായെന്നും...വിടരും മുഖമല്ലേ നീയും
അതു കണ്ടുണരാനിനി എന്തുതരും പകരം....
അറിയാതിനി ഉള്ളിൽ നീറും...
ചെറു നോവുകളെല്ലാം മായ്ക്കാം..
അകലങ്ങളിലേയ്ക്കകലാതണയൂ മകളേ....

താരീരോ....താരീരാരിരോ..
താരീരോ....താരീരാരിരോ....
ഓളങ്ങൾ മൂടും നെഞ്ചകം...ആഴങ്ങൾ തേടും സാഗരം...
അലകടലായ് നുരയുമൊരെന്നിൽ അലയിടും ആ മുഖം
അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം...
ആരീരം പാടിടാം താലോലം...
താലോലം.....
ഉം..ഉം..ഉം..ഉം.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts