പൂങ്കാറ്റേ (ജോമോന്റെ സുവിശേഷങ്ങൾ )
This page was generated on April 19, 2024, 2:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ബൽ‌റാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 07:28:15.

പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ...
പറയാതെ പോയതല്ലേ...തിരികെ നീ വന്നതല്ലേ....
പോവല്ലേ നീ എങ്ങുമേ...ഓ ഓ......
പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ...

ആകാശപ്പൂവും തേടി അലയാനായ് പോയോ കാറ്റേ
അരികിൽ വരാതെ ദൂരെ നീ എന്തിനോ....
പാലാഴിപ്പൊൽത്തിര നീന്തി..കാണാതെ പോയോ കാറ്റേ....
വെറുതെ വിമൂകം കിനാവിൽ തേങ്ങി ഞാൻ
വീണ്ടുമീ ചില്ലകൾ....പൂക്കളാൽ മൂടുവാൻ
അറിയാതെ പറയാതെ വന്നതല്ലേ നീ....
പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ...

രാവാകെ മായും മേലെ..തെളിവാനം കാണും നാളെ
ഓരോ വയൽപ്പൂ നിറങ്ങൾ ചൂടിടും
ഈ മണ്ണിൽ നീളേ വീണ്ടും...നീരോളം നൂലിഴ പാകും
ഈറൻ നിലാവിൽ സുഗന്ധം ചേർന്നിടും
കാർമുകിൽ ചേലകൾ മിന്നലാൽ തുന്നുവാൻ
ഒരു നാൾ നീ വരുമെന്നു് ഓർത്തിരുന്നു ഞാൻ...
പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts