മലയാളം ശ്രുതിയുണരൂ (ഗോൾഡ്‌ കോയിൻസ് )
This page was generated on April 29, 2024, 1:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഔസേപ്പച്ചൻ
ഗാനരചനപി എസ് റഫീക്
ഗായകര്‍അമൽ ആന്റണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 11:24:26.

മലയാളം ശ്രുതിയുണരും
മധുവാസരമാണീ പ്രിയ ഗ്രാമങ്ങൾ....
കായലിൻ ഓളവും ശ്യാമള തീരവും
കാകളി പാടിടുന്നേ....
മഴയിരമ്പുമായ്‌ വരും അരിയ തെന്നലും
വെയിലുമേറ്റു ചായാതെ കുരുന്നു പ്രായവും
കുമരകം...എൻ പ്രിയ നാടു്
സ്നേഹത്തിൻ വാത്സല്യം തൂകും നാടു്....
വേമ്പനാട്ടു കായലിൻ നെഞ്ചിടിപ്പിലെ താളമായ്
കാത്തിരിക്കുകയാണിവൾ....

മലയാളം ശ്രുതിയുണരും
മധുവാസരമാണീ പ്രിയ ഗ്രാമങ്ങൾ....

മറുനാടിൻ മിഴിതേടുന്ന
മറുകുള്ളവളാണീ നാടൻ പെണ്ണു്
നറുവെയിൽ നാണവും പുതുമഴ ഗന്ധവും
നുണക്കുഴി പുഞ്ചിരിയും
വഴിവിളക്കുമായ് വരും കുടിലിൻ ഓടവും
ഹരിതഭംഗി മായാതെ പായൽ ഓളവും
കുമരകം...എൻ മരതകമായ്
കാവ്യത്തിൻ സൗന്ദര്യം തൂകും നാടു് ...
വേമ്പനാട്ടു കായലിൻ നെഞ്ചിടിപ്പിലെ താളമായ്
കാത്തിരിക്കുകയാണിവൾ....

മലയാളം ശ്രുതിയുണരും
മധുവാസരമാണീ പ്രിയ ഗ്രാമങ്ങൾ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts