കനൽ കിനാക്കളിൽ (മൂന്നാം നാൾ ഞായറാഴ്ച )
This page was generated on April 28, 2024, 8:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംനാദിര്‍ഷാ
ഗാനരചനബാപ്പു വാവാട്
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2017 18:03:54.

കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു...
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ...
കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു...

ചിതൽ മേഞ്ഞ കൂരയിൽ വിതുമ്പുന്ന നാളുമായ്
നീ കാത്ത നാളിലേയ്ക്കൊത്തിരി ദൂരം...
എവിടെയാണലകളെ തേടിടുന്ന തീരം
വിരിയുമോ മഴമുകിൽ മൂടിടുന്ന താരം....
മാഞ്ഞിടാത്ത താരം....
കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു...

അങ്ങേ കൂട്ടിൽ അന്നൊരു ചങ്ങാലിക്കിളി പാടവേ
ആ നല്ല ശീലുകൾ തൂകിയ മധുരം
പകരുമോ സ്മൃതികളിൽ കാലമിറ്റു സ്നേഹം
പകലുകൾക്കായിരം ചിറകു നൽകുമീണം
ആർദ്രമാമൊരീണം....

കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു...
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ...
കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts