വാത്സല്യ പൊൻവെയിലായി (അപ്പൂപ്പൻ താടി )
This page was generated on April 29, 2024, 4:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബാബുജി
ഗാനരചനശരത്‌ വയലാര്‍ ,പി വി അനിൽ കുമാർ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2017 11:32:24.
വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു
വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു നല്ല
വാസനപ്പൂ പോൽ നീ വിടർന്നു
മഞ്ഞു പോൽ അമ്മയോ പുൽകി നിന്നു നിന്റെ
കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു
(വാത്സല്യപ്പൊൻവെയിലായ് ....)

കുരുവി തൻ കൊഞ്ചലിൽ നീ അലിഞ്ഞു പായും
അരുവി തൻ നൂപുരം നീ അണിഞ്ഞു (2)
അകമാകെ അറിവിന്റെ തിരി തെളിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു
(വാത്സല്യപ്പൊൻവെയിലായ് ....)

അഴകിന്റെ പാലാഴി നീ കടഞ്ഞു പൊന്തും
അമൃതിന്റെ തുള്ളികൾ നീ നുണഞ്ഞു (2)
അഴലിന്റെ മാറാപ്പ് നീ വെടിഞ്ഞു
ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു
ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു
(വാത്സല്യപ്പൊൻവെയിലായ് ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts