കാതിൽ ചിരിയോടെ (ക്യാമ്പസ് ഡയറി )
This page was generated on April 28, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുദേവ് നായര്‍ ,ഗൗതമി നായര്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 09:03:19.
നിസ നിസ നിസ രി ഗ രി രി ഗ രി രി ഗ രി നിസ
നിസ നിസ നിസ രി ഗ രി

കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി
പുതുമണി വിതറി മാനം നെറുകിൽ തൊട്ടു
മകുടികളൂതി മഴ നാഗമായ്
കന്യാഭൂവിൽ കാവു തീണ്ടി അടിമുടി മൺമണമായി

കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി

താഴെ താഴെ പുതുമഴയുഴുതൊരു മണ്ണിൽ
താനേ താനേ ഉറവുകൾ പടരുകയായ്
ഏതോ നെഞ്ചിൻ ദാഹം നീറും തുടികളുണർന്നത് പോലെ
പുതിയൊരു ഗന്ധം സിരകളിലാകെ
ഉണരുകയാണതിനാലെ മഴയിലുണർന്നുടലാകെ

നിസ നിസ നിസ രി ഗ രി രി ഗ രി രി ഗ രി നിസ
നിസ നിസ നിസ രി ഗ രി

കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി

ആരാരാദ്യം പ്രണയമിതറിയുവതെന്നോ
നിന്നോടെന്നോടിലകളിൽ ജലകണമോതി
എല്ലാമെല്ലാം അറിവതുപോലെ കരിമുകിലിൻ വിരിമാറിൽ
ഒരു കൊടി മിന്നൽ പിടയുകയായി ചിരിവിതറുന്നത് പോലെ
മണിമയിലായി പ്രിയനേ ഞാൻ

നിസ നിസ നിസ രി ഗ രി രി ഗ രി രി ഗ രി നിസ
നിസ നിസ നിസ രി ഗ രി

കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മന മിന്നു നിന്നെ തേടി
പുതുമണി വിതറി മാനം നെറുകിൽ തൊട്ടു
മകുടികളൂതി മഴ നാഗമായ്
കന്യാഭൂവിൽ കാവു തീണ്ടി അടിമുടി മൺമണമായി

കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മന മിന്നു നിന്നെ തേടി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts