മാരിവില്ലു മണ്ണില്‍ (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ )
This page was generated on April 29, 2024, 12:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനഡിബി അജിത്കുമാർ
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,അനൂപ് മേനോൻ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2016 14:37:43.

മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ
കൂരിരുൾ വന്നുമൂടിയോ...
പാതി മിന്നി ദൂരെ നിന്ന മായാ രാഗമേഘം
മൂകമായ് മാഞ്ഞുപോകയോ.....
കാറ്റുവന്നു തൂളിയോ...ജീവതാള മർമ്മരം
പാതിമെയ് മറന്നുനിന്നിലൊന്നു തേങ്ങിയോ.....

ഹൊ ഹൊഹൊ ഹോഹൊഹോ...ഹോഹൊഹോ...
ഹൊ ഹൊഹൊ ഹോഹൊഹോ...ഹോഹൊഹോ....

ഒരേ ശോകമൂകമാം ചില്ലുകൂട്ടിലെ പാവകൾ
ഒരേ കണ്ണുനീർക്കടൽ നീന്തിയെത്തവേ ശൂന്യത...
വർണ്ണസൂര്യനിന്നു വീണുടഞ്ഞീ....
വികാരസാഗരത്തിൽ....
ഒരരിയ തൂനിലാവായ് വാ....

ഇതാ...കൈക്കുടന്നയിൽ ചേർത്തുവച്ചൊരീ വെണ്ണിലാവതേ
പൂത്ത ചില്ലയിൽ ചേക്കയേറുവാൻ ചായവേ...
കണ്ണിലേ കിനാവുപാടമെല്ലാം....
ഇരുണ്ടുപോയ വാനിൽ
ഒരരിയ നേർവെളിച്ചം താ......

മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ
കൂരിരുൾ വന്നുമൂടിയോ...
പാതി മിന്നി ദൂരെ നിന്ന മായാ രാഗമേഘം
മൂകമായ് മാഞ്ഞുപോകയോ.....
കാറ്റുവന്നു തൂളിയോ...ജീവതാള മർമ്മരം
പാതിമെയ് മറന്നുനിന്നിലൊന്നു തേങ്ങിയോ.....
ഹൊ ഹോ ഹോ....

ഹൊ ഹൊഹൊ ഹോഹൊഹോ...ഹോഹൊഹോ...
ഹൊ ഹൊഹൊ ഹോഹൊഹോ...ഹോഹൊഹോ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts