വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ദീപക് ദേവ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | പീതാംബര മേനോൻ ,തോപ്പില്‍ ആന്റോ ,ലാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 23 2017 05:19:56.
കരിനീലക്കായലുകൊണ്ടു് കരമുണ്ടും ചുറ്റീട്ടും കാർമേഘച്ചെപ്പിൽ തൊട്ടു് മഷി കണ്ണിൽ എഴുതീട്ടും നീരാഴിക്കാറ്റും കൊണ്ടു് നിന്നീടും പെണ്ണാണേ.... കനവാലെ കോട്ടേം കെട്ടി അവളങ്ങനെ നിപ്പാണേ.... പറയാമാ പെണ്ണിൻ കാര്യം പതിനേഴാണെന്നും പ്രായം നേരാണേ നുമ്മടെ കൊച്ചി...ഇവ നുമ്മടെ മുത്താണേ.... പറയാനുണ്ടേ നുമ്മടെ കൊച്ചി...കഥ ചൊല്ലാൻ പലതാണേ.... കൊടി പാറും കപ്പലിലേറി വരവായേ സായിപ്പു് ഇവളെക്കണ്ടിഷ്ടം തോന്നി പണിയിച്ചേ ബംഗ്ളാവു് പെണ്ണാളിൻ മാനം കാക്കാൻ പോരാടി രാജാവു് പല കാലം പോരാടീട്ടും അടിയാളായ് പെണ്ണാളു് പഴയോരാ കാലം പോയേ...അവളേറെ ചന്തോം വെച്ചേ... നേരാണേ നുമ്മടെ കൊച്ചി...ഇവ നുമ്മടെ മുത്താണേ.... പറയാനുണ്ടേ നുമ്മടെ കൊച്ചി...കഥ ചൊല്ലാൻ പലതാണേ.... പല ഭാഷേം ദേശക്കാരും ഒരുമിച്ചോരിടമാണേ... മലയാളം കൊച്ചീ ശൈലീൽ പറയുമ്പ രസമാണേ... പഞ്ചാബി..ഹിന്ദി പിന്നെ ഗുജറാത്തി...ബംഗാളി ഇനിയല്ലേൽ കൊച്ചീലില്ലാ മൊഴിയേതു് പറ ഭായീ ഇവിടില്ലാത്താളോളില്ല...ഈ കൊച്ചി നിങ്ങടെ കൊച്ചി നേരാണേ നുമ്മടെ കൊച്ചി...ഇവ നുമ്മടെ മുത്താണേ.... പറയാനുണ്ടേ നുമ്മടെ കൊച്ചി...കഥ ചൊല്ലാൻ പലതാണേ.... ഗസലിന്റെ ഈണം കേക്കാം പെണ്ണാളിൻ വീട്ടീന്നു് മെഹബൂബിൻ പാട്ടും പൊന്തും നെടുവീർപ്പോടുള്ളീന്നു് കായിക്കാ ബിരിയാണീടെ രുചിയെന്തെന്നറിയേണ്ടേ... കടൽമീനിൻ കറിയും വെച്ചു് കൈകാട്ടി വിളിപ്പുണ്ടേ... വരണില്ലേ കൊച്ചീ വന്നാൽ ഇവളങ്ങോട്ടുള്ളിൽ കേറും നേരാണേ നുമ്മടെ കൊച്ചി...ഇവ നുമ്മടെ മുത്താണേ.... പറയാനുണ്ടേ നുമ്മടെ കൊച്ചി...കഥ ചൊല്ലാൻ പലതാണേ.... നേരാണേ നുമ്മടെ കൊച്ചി...ഇവ നുമ്മടെ മുത്താണേ.... പറയാനുണ്ടേ നുമ്മടെ കൊച്ചി...കഥ ചൊല്ലാൻ പലതാണേ.... നേരാണേ നുമ്മടെ കൊച്ചി...ഇവ നുമ്മടെ മുത്താണേ.... പറയാനുണ്ടേ നുമ്മടെ കൊച്ചി...കഥ ചൊല്ലാൻ പലതാണേ.... |