കസവണിയും (അഡ് വെഞ്ചെർസ് ഓഫ് ഓമനക്കുട്ടൻ )
This page was generated on April 30, 2024, 2:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഡോൺ വിൻസന്റ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2017 12:36:50.

ആ...ആ...ആ......
കസവണിയും കനവുകളാൽ കവിതകളെഴുതിയ കരളിതളിൽ
അരികെവരും പുതുമഴതൻ കുളിരറിഞ്ഞലിയണ നിമിഷമിതിൽ
കരിമുകിലിൻ വഴിയരികിൽ തുടുനിറ മഴവിൽ വിടരുകയായ്
പതിവുകളും പുതുമകളായ് മനസ്സിലെ മുഖമൊരു പനിമതിയായ്
കസവണിയും കനവുകളാൽ കവിതകളെഴുതിയ കരളിതളിൽ...

ഇന്നലെയോളം കണ്ടതിലൊന്നും നെഞ്ചറിയാത്തൊരു സുഖം....
പെയ്‌തുവോ മലർമാരിയായ് ലോലമായ് എന്നുള്ളിലായ്...
നറു വെള്ളിത്തിങ്കൾ കള്ളക്കണ്ണാൽ എന്നെ തേടുന്നേ....
പരിഭവം ചിരികളായ് ഇരുളുകൾ പുലരിയായ്
ഉയിരിലെ സ്വരമെഴും അരുവിയിൽ കുളിരിടും
നിനവുപോൽ പൊഴിയവേ മധുരമീ പ്രണയമേ...
കരിമുകിലിൻ വഴിയരികിൽ തുടുനിറ മഴവിൽ വിടരുകയായ്
പതിവുകളും പുതുമകളായ് മനസ്സിലെ മുഖമൊരു പനിമതിയായ്....
തരരരാ...തരതരാ...തരരരാ...തരതരാ...
തരരരാ...തരതരാ...തരരരാ...തരതരാ....
ആ...ആ...ആ...ആ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts